Thursday, April 25, 2024
HomeIndiaഉത്തര്‍പ്രദേശ് ഇപ്പോള്‍ രാജ്യത്തിനാകെ മാതൃക: പാര്‍ട്ടി പറഞ്ഞാല്‍ ഇനി സ്ഥാനാര്‍ഥിയാകുമെന്ന് യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശ് ഇപ്പോള്‍ രാജ്യത്തിനാകെ മാതൃക: പാര്‍ട്ടി പറഞ്ഞാല്‍ ഇനി സ്ഥാനാര്‍ഥിയാകുമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ : പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

പാര്‍ട്ടി എവിടെ മത്സരിക്കണമെന്ന് പറയുന്നുവോ അവിടെ സ്ഥാനാര്‍ഥിയാകുമെന്നും യോഗി പറഞ്ഞു. ബിജെപിക്ക് ഒരു പാര്‍ലമെന്‍ററി സമിതിയുണ്ട്. അവരാണ് ആര്, എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത്. കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് സര്‍ക്കാര്‍ യുപിയില്‍ കൊണ്ടുവന്ന വികസനങ്ങളെക്കുറിച്ച്‌ പറഞ്ഞ യോഗി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കിയെന്നും വ്യക്തമാക്കി.

2017-ല്‍ ബിജെപി അധികാരത്തില്‍ വരുന്നതിന് മുമ്ബ് സംസ്ഥാനത്തെ ക്രമസമാധാന നില മോശമായിരുന്നുവെന്നും യോഗി പറഞ്ഞു. ഉത്തര്‍പ്രദേശ് ഇപ്പോള്‍ രാജ്യത്തിനാകെ മാതൃകയായെന്നും കഴിഞ്ഞ നാലര വര്‍ഷമായി ഒരു കലാപവും ഉണ്ടായിട്ടില്ലെന്നും ദീപാവലി ഉള്‍പ്പെടെ എല്ലാ ആഘോഷങ്ങളും സമാധാനപരമായാണ് ആഘോഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.

യുപിയില്‍ കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ വന്‍തോതില്‍ നിക്ഷേപങ്ങള്‍ നടന്നിട്ടുണ്ട്. നേരത്തെ രാജ്യത്തിന് പുറത്തായിരുന്നു നിക്ഷേപങ്ങള്‍ നടന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുനിന്ന് നിക്ഷേപം രാജ്യത്തേക്ക് വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular