Saturday, May 18, 2024
HomeKeralaനവകേരള സദസ്സ്; കച്ചവടം ഒഴിയണമെന്ന് പൊലീസ് ആവശ്യപ്പെട്ടെന്ന് വ്യാപാരികള്‍; ഇല്ലെന്ന് പൊലീസ്

നവകേരള സദസ്സ്; കച്ചവടം ഒഴിയണമെന്ന് പൊലീസ് ആവശ്യപ്പെട്ടെന്ന് വ്യാപാരികള്‍; ഇല്ലെന്ന് പൊലീസ്

മുട്ടം: നവകേരള ബസ് മുട്ടം വഴി കടന്നു പോകുന്ന പത്താം തീയതി പെരുന്നാള്‍ കച്ചവടം ഒഴിയണമെന്ന് പൊലീസ് അറിയിച്ചതായി കച്ചവടക്കാരുടെ പരാതി.

എന്നാല്‍ കട മാറ്റണമെന്ന് നിര്‍ദേശിച്ചിട്ടില്ലെന്ന് മുട്ടം പൊലീസ് പറഞ്ഞു.

തൊടുപുഴയിലെ നവകേരള സദസ്സിന് ശേഷം ഇടുക്കിയിലേക്ക് മുട്ടം വഴിയാണ് മന്ത്രിമാര്‍ കടന്നു പോകുന്നത്. തൊടുപുഴയില്‍ നിന്ന് ഇടുക്കിയിലേക്കു പോകുന്ന മന്ത്രിമാര്‍ക്കും മറ്റും വഴിയോരക്കട തടസ്സം സൃഷ്ടിക്കുമെന്ന കാരണം പറഞ്ഞാണ് ഒരു ദിവസത്തേക്ക് ഒഴിപ്പിക്കുന്നതെന്നാണ് ആക്ഷേപം.

മുട്ടം ഊരക്കുന്ന് ക്നാനായ പള്ളിയില്‍ ഡിസംബര്‍ ഒന്ന് മുതല്‍ 10 വരെയാണ് തിരുനാള്‍. പ്രധാന പെരുന്നാള്‍ ദിവസമായ 10 ന് കട ഇവിടെ നിന്ന് മാറ്റിയാല്‍ മുടക്കിയ പണം പോലും മടക്കിക്കിട്ടില്ലെന്നാണ് കച്ചവക്കാര്‍ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular