Saturday, July 27, 2024
HomeGulfനവോദയ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു

നവോദയ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു

റിയാദ്: നവോദയ സാംസ്കാരിക വേദി പുതുവര്‍ഷ കലണ്ടര്‍ പുറത്തിറക്കി. ഗ്ലോബല്‍ ടൂര്‍സ് ആൻഡ് ട്രാവല്‍സുമായി ചേര്‍ന്ന് പ്രസിദ്ധീകരിച്ച കലണ്ടര്‍ നവോദയ പ്രസിഡൻറ് വിക്രമലാല്‍ സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളായ പൂക്കോയ തങ്ങള്‍ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

റിയാദ് ഷിഫയില്‍ നടന്ന ചടങ്ങില്‍ നവോദയ കേന്ദ്രകമ്മിറ്റി ഭാരവാഹികളായ രവീന്ദ്രൻ പയ്യന്നൂര്‍, അനില്‍ മണമ്ബൂര്‍, ബാബുജി, ഷൈജു ചെമ്ബൂര്, ഷാജു പത്തനാപുരം, അനില്‍ പിരപ്പൻകോട്, മനോഹരൻ, അബ്ദുല്‍ കലാം, അനി മുഹമ്മദ്, കുമ്മിള്‍ സുധീര്‍, ഷിഫ യൂനിറ്റ് പ്രവര്‍ത്തകരായ മിഥുൻ, റോമിയോ, രാഹുല്‍, റജി, ശരത്, രമേശൻ, ബിജീഷ്, അജിത്കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

RELATED ARTICLES

STORIES

Most Popular