Saturday, July 27, 2024
HomeKeralaകുമ്ബാച്ചിമലയില്‍ നിന്ന് സൈന്യം രക്ഷിച്ച ബാബു അറസ്റ്റില്‍

കുമ്ബാച്ചിമലയില്‍ നിന്ന് സൈന്യം രക്ഷിച്ച ബാബു അറസ്റ്റില്‍

പാലക്കാട് മലമ്ബുഴ കുമ്ബാച്ചി മലയില്‍ കുടുങ്ങി വാര്‍ത്തകളില്‍ നിറഞ്ഞ ചെറാട് സ്വദേശി ബാബു അറസ്റ്റില്‍. കാനിക്കുളത്തെ ബന്ധു വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തും ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടുമുള്ള അതിക്രമമാണ് ബാബു നടത്തിയത്.

ബന്ധു വീട്ടുകാരുടെ പരാതിയില്‍ പാലക്കാട് കസബ പോലീസെത്തി ബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിന് നേരെയും ബാബുവിന്‍റെ ആക്രമണമുണ്ടായി.
2022 ഫെബ്രുവരിയില്‍ മലമ്ബുഴ കുമ്ബാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇന്ത്യന്‍ ആര്‍മി രക്ഷപ്പെടുത്തിയത്. ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചെലവ് വന്നുവെന്നായിരുന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്. രണ്ട് സുഹൃത്തുക്കളോടൊപ്പമാണ് ബാബു മലകയറി തുടങ്ങിയത്.

ഇതിനിടെ കൊടുമുടിയില്‍ നിന്ന് 200 അടിയെങ്കിലും താഴ്ന്നതായി കണക്കാക്കപ്പെടുന്ന ആഴത്തിലുള്ള മലയിടുക്കിലേക്ക് ബാബു വഴുതി വീണു. ഇതിനിടെ കാലിന് പരിക്കേറ്റു. രക്ഷപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട സുഹൃത്തുക്കള്‍ കുന്നിന്റെ അടിവാരത്തെത്തി അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 45 മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈന്യം രക്ഷിച്ചത്.

RELATED ARTICLES

STORIES

Most Popular