Friday, July 26, 2024
HomeIndiaകുതിച്ചുയരുന്ന ഉള്ളിവിലയ്‌ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര സര്‍ക്കാര്‍; അടുത്ത വര്‍ഷം മാര്‍ച്ച്‌ 31വരെ കയറ്റുമതി നിരോധിച്ചു

കുതിച്ചുയരുന്ന ഉള്ളിവിലയ്‌ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര സര്‍ക്കാര്‍; അടുത്ത വര്‍ഷം മാര്‍ച്ച്‌ 31വരെ കയറ്റുമതി നിരോധിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. 2024 മാര്‍ച്ച്‌ 31 വരെയാണ് കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്.

മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വിളനാശമുണ്ടായതിന് പിന്നാലെ വിപണിയില്‍ ഉള്ളി വില കുതിച്ചുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി.

നേരത്തേ ഉള്ളി വില കുത്തനെ ഉയര്‍ന്നെങ്കിലും അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉള്ളി വില നിയന്ത്രിക്കാൻ സര്‍ക്കാര്‍ മുൻകൈ എടുത്തിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കയറ്റുമതി നിയന്ത്രിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ ഒട്ടുമിക്ക വിഭവങ്ങളുടെയും പ്രധാന ചേരുവ ഉള്ളിയാണ്. അതിനാല്‍ തന്നെ ഇതിന്റെ വില വര്‍ദ്ധന സാമ്ബത്തികമായി താഴേത്തട്ടിലുള്ള ജനങ്ങളെ സാരമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം.

RELATED ARTICLES

STORIES

Most Popular