Saturday, July 27, 2024
HomeCinemaനടൻ ശബരീഷ് വര്‍മയുടെ പിതാവ് പികെ നന്ദനവര്‍മ അന്തരിച്ചു

നടൻ ശബരീഷ് വര്‍മയുടെ പിതാവ് പികെ നന്ദനവര്‍മ അന്തരിച്ചു

കൊച്ചി: നടൻ ശബരീഷ് വര്‍മയുടെ അച്ഛനും എഴുത്തുകാരനുമായ പികെ നന്ദനവര്‍മ അന്തരിച്ചു. 76 വയസായിരുന്നു. റിട്ടയേഡ് റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ആലുവയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

നിരവധി ഡോക്യുമെന്ററികളും സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. ദീര്‍ഘകാലം സത്യസായി സേവാസമിതി പറവൂര്‍ മേഖലാ കണ്‍വീനറും എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്നു.

വൈക്കം കൊട്ടാരത്തില്‍ കോവിലകത്ത് പരേതനായ കുഞ്ഞുണ്ണി തിരുമുല്‍പ്പാടിന്റെയും ചേര്‍ത്തല പടിഞ്ഞാറേ കാട്ടുങ്കല്‍ കോവിലകത്ത് പരേതയായ തങ്കമ്മ നമ്ബിഷ്ട്യാതിരിയുടെയും മകനാണ്. പ്രസിദ്ധ വയലിനിസ്റ്റ് ലേഖാ വര്‍മയാണ് ഭാര്യ. എഴുത്തുകാരൻ സന്ദീപ് വര്‍മ മകനാണ്. മരുമക്കള്‍: ശാലിനി, അശ്വിനി. മമ്മൂട്ടിക്കൊപ്പമുള്ള കണ്ണൂര്‍ സ്ക്വാഡ് ആയിരുന്നു ശബരീഷിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

RELATED ARTICLES

STORIES

Most Popular