Saturday, February 24, 2024
HomeKeralaനഷ്ടം നികത്താൻ ഔട്ട്ലെറ്റുകള്‍ വഴി മദ്യ വില്പനക്ക്‌ സര്‍ക്കാരിനോട് അനുമതി തേടി സപ്ലൈകോ

നഷ്ടം നികത്താൻ ഔട്ട്ലെറ്റുകള്‍ വഴി മദ്യ വില്പനക്ക്‌ സര്‍ക്കാരിനോട് അനുമതി തേടി സപ്ലൈകോ

ര്‍ക്കാര്‍ സബ്സിഡിയില്‍ പ്രതീക്ഷയറ്റത്തോടെ നഷ്ടം നികത്തുന്നതിനായി ഔട്ട്ലെറ്റുകള്‍ വഴി മദ്യ വിതരണത്തിന് സര്‍ക്കാറിനോട് അനുമതി തേടി സപ്ലൈകോ.

ലാഭം നേടണമെങ്കില്‍ ഏറ്റവും നല്ല ബിസിനസ് മദ്യമാണെന്ന് സപ്ലൈകോയില്‍ ഏക അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അനുവാദം തേടി സപ്ലൈകോ സര്‍ക്കാറിനെ സമീപിച്ചത്.

നേരത്തെ ഔട്ട്ലെറ്റുകള്‍ വഴി എങ്ങനെ വിതരണം നടത്താം എന്നറിയുന്നതിനായി സപ്ലൈകോ ബെവ്കോയെ സമീപിച്ചിരുന്നു. നേരത്തെ കണ്‍സ്യൂമര്‍ഫെഡ് മദ്യവിതരണം നടത്തുന്നതിനു മുൻപ് ബെവ്കോയെ സമീപിച്ച്‌ വിതരണ രീതിയും കടമ്ബകളും എല്ലാം ചോദിച്ചറിഞ്ഞിരുന്നതായും സമാനരീതിയില്‍ മദ്യവിതരണം നടത്തുന്നുണ്ടെന്നും മാര്‍ക്കറ്റിംഗ് വിഭാഗം സര്‍ക്കാരിനെ അറിയിച്ചു.

നേരത്തെ നഷ്ടം നികത്താൻ പെട്രോള്‍ പമ്ബ്’ മെഡിക്കല്‍ സ്റ്റോര്‍ എന്നിവയൊക്കെ സപ്ലൈകോ നടത്തി എങ്കിലും ലാഭം നേടാൻ കഴിഞ്ഞില്ല. ശമ്ബളം പോലും വൈകിയ സാഹചര്യത്തില്‍ ഇനി മദ്യവിതരണത്തിലാണ് മുഴുവൻ പ്രതീക്ഷയും.

സര്‍ക്കാര്‍ സബ്സിഡി നല്‍കാമെന്ന് ഏറ്റ കോടിക്കണക്കിന് തുക കുടിശ്ശികയായതും അരി, പഞ്ചസാര, മുളക്, മല്ലി എന്നുവേണ്ട വില്‍ക്കുന്നതെല്ലാം നഷ്ടത്തില്‍ ആയതും സപ്ലൈകോ സ്വയം രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നതിന് കാരണമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular