Saturday, July 27, 2024
HomeGulfപാരമൗണ്ട് ഷാര്‍ജയിലെ ഹെഡ് ഓഫിസ് പ്രവര്‍ത്തനം തുടങ്ങി

പാരമൗണ്ട് ഷാര്‍ജയിലെ ഹെഡ് ഓഫിസ് പ്രവര്‍ത്തനം തുടങ്ങി

ദോഹ: മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഭക്ഷ്യസേവന ഉപകരണ വിതരണക്കാരായ പാരമൗണ്ട് ഗ്രൂപ്പിന്റെ ഷാര്‍ജയിലെ ഹെഡ് ഓഫിസ് ഇൻഡസ്ട്രിയല്‍ ഏരിയ 12ലെ തൗജിഹ് സെന്തിനടുത്ത് പ്രവര്‍ത്തനം തുടങ്ങി.

1988 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച്‌ പാരമൗണ്ട്, ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓഫിസ് മാറിയതെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമായ കെ.വി. ഷംസുദ്ദീൻ പറഞ്ഞു.

ഫുഡ് സര്‍വിസ് ഇൻഡസ്ട്രിയിലെ മുൻനിരയിലുള്ള കമ്ബനി, സ്റ്റെയിൻലെസ് സ്റ്റീല്‍ ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ മികച്ച ഗുണനിലവാരം ഉറപ്പാക്കുന്നുണ്ട്. കൂടാതെ ഉല്‍പന്നങ്ങളുടെ സുരക്ഷ, ഈട്, ഉപഭോക്തൃ സംതൃപ്തി എന്നിവയുടെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിക്കാനും ശ്രദ്ധിക്കുന്നു. പ്രാരംഭ രൂപകല്‍പന ഘട്ടംമുതല്‍ അന്തിമ പരിശോധന വരെ, നന്നായി ക്രമീകരിക്കപ്പെട്ട ഗുണനിലവാര നിയന്ത്രണപദ്ധതി അത്യാവശ്യമാണ്.

ശ്രദ്ധാപൂര്‍വമായ മെറ്റീരിയല്‍ തിരഞ്ഞെടുക്കല്‍, സമഗ്രമായ ഇൻ-പ്രോസസ് പരിശോധനകള്‍, വെല്‍ഡിങ്, ഫാബ്രിക്കേഷൻ മാനദണ്ഡങ്ങള്‍ പാലിക്കല്‍, നിര്‍ദിഷ്ട സുരക്ഷ ചട്ടങ്ങള്‍ പാലിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. അന്താരാഷ്ട്ര വ്യാപാരത്തിലെ മികവിനുള്ള പ്രതിബദ്ധത, സ്മാര്‍ട്ട് ബിസിനസ് തീരുമാനങ്ങള്‍, വിപണി ഗവേഷണം, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം എന്നിവയിലൂന്നിയാണ് കമ്ബനി മുന്നോട്ടുപോകുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന അത്യാധുനിക പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഗവേഷണത്തിലും വികസനത്തിലും വൻതോതില്‍ നിക്ഷേപം നടത്താൻ കമ്ബനി പദ്ധതിയിടുന്നുണ്ട്.

ഖത്തറില്‍ പുതുതായി നിര്‍മിച്ച നിര്‍മാണ, വിതരണകേന്ദ്രം 2024ന്റെ തുടക്കത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ കെ.വി. ഷംസുദ്ദീൻ കൂട്ടിച്ചേര്‍ത്തു. ഓപറേഷൻസ് ഡയറക്ടര്‍ കെ.വി. അബ്ദുല്‍ ഷുക്കൂര്‍, എക്സി. ഡയറക്ടര്‍, ഹിശാം ശംസുദ്ദീൻ, ഹാരിസ് അമര്‍ ഷംസ്, ഡയറക്ടര്‍ അഫ്ര ഷംസ് എന്നിവരടങ്ങുന്ന ടീമാണ് കമ്ബനിയെ നയിക്കുന്നത്.

RELATED ARTICLES

STORIES

Most Popular