Saturday, July 27, 2024
HomeUSAരാജു ഏബ്രഹാം ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

രാജു ഏബ്രഹാം ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫൊക്കാന 2024-2026 കാലയളവില്‍ നാഷണല്‍ കമ്മിറ്റിയിലേക്ക് ന്യൂയോര്‍ക്കില്‍ നിന്നും രാജു ഏബ്രഹാം മത്സരിക്കുന്നു.
ഡോ. കല ഷഹിയുടെ പാനലില്‍ നിന്നാണ് രാജു ഏബ്രഹാം മത്സരിക്കുന്നത്.

ഫൊക്കാനയുമായി നിരവധി വര്‍ഷത്തെ ബന്ധം കാത്തുസൂക്ഷിക്കുന്ന രാജു ഏബ്രഹാം 35 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം പരിപൂര്‍ണമായും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

അഖില കേരള ബാലജനസഖ്യത്തിലൂടെ പൊതുപ്രവര്‍ത്തനവും സംഘടനാ പ്രവര്‍ത്തനവും തുടങ്ങിയ രാജു ഏബ്രഹാം 1983ലാണ് അമേരിക്കയില്‍ എത്തിയത്. കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ അദ്ദേഹം സെക്രട്ടറി, ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാൻ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വള്ളംകളി പ്രേമികൂടിയായ രാജു ഏബ്രഹാം ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബിന്‍റെ ഇപ്പോഴത്തെ സെക്രട്ടറി കൂടിയാണ്. കേരള കള്‍ച്ചറല്‍ അസോസിയേഷൻ ഓഫ് നോര്‍ത്ത് അമേരിക്കയുടെ വിവിധ പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം സംഘടനയുടെ ഇപ്പോഴത്തെ പ്രസിഡന്‍റ് കൂടിയാണ്.

കലാരംഗത്തും സജീവമായ രാജു ഏബ്രഹാം വോക്കല്‍ ഇൻസ്ട്രമെന്‍റല്‍ മ്യൂസിക്, യോഗ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. കെസിഎഎൻഎ ചെണ്ടമേളം കോര്‍ഡിനേറ്റര്‍ കൂടിയായ രാജു ഏബ്രഹാം മുഴുവൻ സമയ സംഘടനാ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവമാവുകയാണ്.

സമ്ബൂര്‍ണ കലാകാരിയും മികച്ച സംഘാടകയും ഒപ്പം നില്‍ക്കുന്ന സംഘടനാ പ്രവര്‍ത്തകര്‍ക്ക് സംഘടനയില്‍ അവസരങ്ങളും വേദികളും പങ്കുവയ്ക്കുന്ന ഡോ. കല ഷഹിയുടെ നേതൃത്വത്തിലുള്ള ടീമില്‍ പ്രവര്‍ത്തിക്കുവാൻ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഡോ. ബാബു സ്‌റ്റീഫൻ, ഡോ. കല ഷഹി എന്നിവര്‍ നയിക്കുന്ന ഫൊക്കാന ഇപ്പോള്‍ വിജയത്തിന്റെ പാതയിലാണ്. നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി മുൻപോട്ടു പോകുമ്ബോള്‍ അവ ഭംഗിയായി തുടരാൻ ഡോ. കല ഷഹിയുടെ നേതൃത്വം അടുത്ത ഫൊക്കാന ഭരണസമിതിക്ക് ഉണ്ടാകണം. അതിനായി 2024 – 2026 വര്‍ഷത്തില്‍ ഡോ. കല ഷഹിയുടെ പാനല്‍ വിജയിക്കണമെന്നും രാജു ഏബ്രഹാം പറഞ്ഞു.

ബഹുമുഖ പ്രതിഭയായ രാജു ഏബ്രഹാം ഫൊക്കാന 2024 – 2026 കാലയളവില്‍ തന്‍റെ ടീമില്‍ മത്സരിക്കുന്നത് അതിയായ സന്തോഷം ഉളവാക്കുന്നു. കഴിവും പ്രാപ്തിയും പ്രവര്‍ത്തന സന്നദ്ധതയുമുള്ള പ്രവര്‍ത്തകരാണ് ഫൊക്കാനയെ വളര്‍ത്തുന്നത്.

രാജു ഏബ്രഹാമിന്‍റെ സ്ഥാനാര്‍ഥിത്വം തന്‍റെ ടീമിന് ശക്തി പകരുമെന്ന് ഡോ. കല ഷഹിയും അദ്ദേഹത്തെപ്പോലെ പ്രവര്‍ത്തന പാരമ്ബര്യമുള്ള പൊതുപ്രവര്‍ത്തകര്‍ ഫൊക്കാനയുടെ നേതൃത്വ നിരയിലേക്ക് കടന്നു വരുന്നത് സന്തോഷവും അഭിമാനവും നല്‍കുന്ന കാര്യമാണെന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ഥി രാജൻ സമുവേല്‍ എന്നിവര്‍ അറിയിച്ചു.

RELATED ARTICLES

STORIES

Most Popular