Saturday, July 27, 2024
HomeUncategorizedരാജാ കൃഷ്ണമൂര്‍ത്തിക്ക് ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫന്‍റെ വസതിയില്‍ ഉജ്വല വരവേല്‍പ്പ്

രാജാ കൃഷ്ണമൂര്‍ത്തിക്ക് ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫന്‍റെ വസതിയില്‍ ഉജ്വല വരവേല്‍പ്പ്

ന്യൂയോര്‍ക്ക്: ആറാം ഊഴത്തിനൊരുങ്ങി ഇല്ലിനോയി എട്ടാം ഡിസ്ട്രിക്ടില്‍ നിന്ന് ജനവിധി തേടാനൊരുങ്ങി യുഎസ് കോണ്‍ഗ്രസ്മാൻ രാജാ കൃഷ്ണമൂര്‍ത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം ഡോ. ബാബു സ്റ്റീഫന്‍റെ വസതിയില്‍ വച്ച്‌ ഫൊക്കാന ഡിസി റീജിയനില്‍ നിന്നുള്ള മലയാളി സംഘടനകളുടെ പ്രതിനിധികളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്മാൻ കൃഷ്ണമൂര്‍ത്തിക്ക് ഉജ്വല വരവേല്‍പ്പ് നല്‍കി.

മൂന്നാം വയസില്‍ അമേരിക്കയില്‍ മാതാപിതാക്കളോടൊപ്പം എത്തിച്ചേര്‍ന്ന ഇന്ത്യൻ വംശജനായ കൃഷ്ണമൂര്‍ത്തി തന്‍റെ ബാല്യകാലത്തെ സാമ്ബത്തിക പോരാട്ടങ്ങളും അതിന് അമേരിക്ക നല്‍കിയ പിന്തുണയേയും ഓര്‍മിച്ചു.വിഷമഘട്ടത്തില്‍ അകമഴിഞ്ഞ് പിന്തുണ നല്‍കിയ അമേരിക്കയ്ക്ക് ഒരു മുതല്‍ക്കൂട്ടണമെന്ന തന്‍റെ പിതാവിന്‍റെ ആഗ്രഹപ്രകാരമാണ് താൻ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത് എന്ന് കൃഷ്ണമൂര്‍ത്തി വെളിപ്പെടുത്തി.

ഡോ. ബാബു സ്റ്റീഫൻ തന്‍റെ പ്രസംഗത്തിലൂടെ കൃഷ്ണമൂര്‍ത്തിയുടെ വിജയഗാഥയെ പ്രശംസിക്കുന്നതിനോടൊപ്പം അമേരിക്കയുടെ വിജയത്തില്‍ ഇന്ത്യക്കാരുടെ പങ്കിനെ പറ്റി കണക്കുകള്‍ നിരത്തി സംസാരിച്ചു.

വിവിധ മേഖലകളില്‍ മുൻപന്തിയില്‍ നില്‍ക്കുന്ന ഇന്ത്യക്കാര്‍ അമേരിക്കൻ രാഷ്ട്ര നിര്‍മാണത്തില്‍ മുൻനിരയിലേക്ക് എത്തണമെന്ന് ഓര്‍മിപ്പിച്ചു.

ഫൊക്കാന സെക്രട്ടറി ഡോ. കലാ ഷഹി, റീജിയൻ വൈസ് പ്രസിഡന്‍റ് ജോണ്‍സണ്‍ തങ്കച്ചൻ, ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ഭാരവാഹികളായ പോള്‍ കറുകപ്പള്ളില്‍, മാധവൻ നായര്‍, നാഷണല്‍ കമ്മിറ്റി അംഗം അലക്സ് എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

ഫൊക്കാനയുടെ ഡിസി റീജിയനിലെ മലയാളി സംഘടനകളുടെ പ്രസിഡന്‍റുമാരായ പ്രീതി സുധ ( KaGw), ബീന ടോമി (KCS), വിജോയ് പട്ടമടി (Kairali Baltimore), ജോണ്‍സണ്‍ തങ്കച്ചൻ (GRAMAM Richmond) എന്നിവരോടൊപ്പം, സംഘടനകളിലെ മറ്റു വിശിഷ്ടാതിഥികളുടെ പ്രാതിനിധ്യം വിരുന്നിനു മാറ്റ് കൂട്ടി.

RELATED ARTICLES

STORIES

Most Popular