Wednesday, May 8, 2024
HomeKerala'അദ്ദേഹം ഇല്ലെങ്കില്‍ പോലും വീടിന്റെ ഗേറ്റ് പൂട്ടാറില്ല, അത് ഞങ്ങള്‍ക്ക് വേണ്ടിയായിരുന്നു'; കാനത്തിന്റെ ഓര്‍മയില്‍ വിതുമ്ബി...

‘അദ്ദേഹം ഇല്ലെങ്കില്‍ പോലും വീടിന്റെ ഗേറ്റ് പൂട്ടാറില്ല, അത് ഞങ്ങള്‍ക്ക് വേണ്ടിയായിരുന്നു’; കാനത്തിന്റെ ഓര്‍മയില്‍ വിതുമ്ബി നാട്

കോട്ടയം: തങ്ങളുടെ ജനനേതാവിന്റെ വേര്‍പാടില്‍ വിതുമ്ബുകയാണ് കോട്ടയത്തെ കാനം എന്ന ചെറുഗ്രാമം. സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗ വാര്‍ത്ത അറിഞ്ഞതു മുതല്‍ കൊച്ച്‌ കളപ്പുരയിടത്തില്‍ വീട്ടിലേക്ക് നിരവധി പേരാണ് ഒഴുകിയെത്തുന്നത്.

എല്ലാവര്‍ക്കും പങ്കുവയ്ക്കാനുള്ളത് സ്നേഹമുള്ള ഓര്‍മകള്‍ മാത്രം. തങ്ങള്‍ക്ക് വലിയൊരു നഷ്ടമാണ് കാനത്തിന്റെ വിയോഗമെന്ന് നാട്ടുകാര്‍ പറയുന്നു. ഒമ്ബതു വര്‍ഷക്കാലത്തെ എംഎല്‍എ സ്ഥാനം മാത്രമല്ല വിദ്യാര്‍ത്ഥി യുവജന ട്രേഡ് യൂണിയൻ മേഖലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ ഏറെ വിലമതിക്കുന്നതാണ്.

നാട്ടില്‍ റോഡ് വന്നതും കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചതും ഇന്ത്യ പ്രസിൻ്റെ പ്രവര്‍ത്തനം തുടങ്ങിയതും എല്ലാം കാനത്തിൻ്റെ ഇടപെടലിലൂടെയായിരുന്നു. സെക്രട്ടറിയായ ശേഷം തിരുവനന്തപുരത്തേക്ക് താമസം മാറ്റി. നാട്ടില്‍ ഇല്ലെങ്കിലും കാനത്തിന്റെ വീടിൻ്റെ ഗേറ്റ് പൂട്ടാറില്ലായിരുന്നു. ആളുകള്‍ക്ക് ഏതു സമയത്തും കടന്നുവരുന്നതിന് വേണ്ടിയായിരുന്നു ആ കരുതല്‍.

തിരുവനന്തപുരത്തെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയോടെ മൃതദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും.

സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷമായിരിക്കും വാഴൂരിലെ വീട്ടില്‍ മൃതദേഹം എത്തിക്കുക. നാളെ രാവിലെ 11 മണിക്കാണ് സംസ്കാരം. ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കാനത്തിന്റെ അന്ത്യം. അനാരോഗ്യം മൂലം സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. പിന്നാലെയാണ് മരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular