Friday, March 29, 2024
HomeUSAഅനുഗ്രഹ നിറവില്‍ മോര്‍ണിംഗ് ഗ്ലോറി 501-ാം ദിനത്തിലേക്ക്

അനുഗ്രഹ നിറവില്‍ മോര്‍ണിംഗ് ഗ്ലോറി 501-ാം ദിനത്തിലേക്ക്

കോവിഡ് എന്ന മഹാമാരിയില്‍ ലോകം വിറങ്ങലിച്ച് നിന്ന 2020 ആദ്യ മാസങ്ങളില്‍ പ്രത്യാശയുടെ പുതിയ ഉറവയുമായി ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമാ ഡാമിയനും സ്വന്ത ഭവനത്തില്‍ ആരംഭിച്ച ചെറിയ പ്രാര്‍ത്ഥനാ യോഗമായ ‘മോര്‍ണിംഗ് ഗ്ലോറി’ 2021 നവംബര്‍ മാസം ഒന്നാം തീയതി 500 ദിവസം അനേകര്‍ക്ക് ആശ്വാസവും അനുഗ്രഹവുമായി പ്രവേശിച്ചു.
ലോക്ഡൗണ്‍ മൂലം അനേകരുടെ ജോലി നഷ്ടപ്പെടുകയും, അനേക സ്ഥാപനങ്ങള്‍ അടച്ചിടുകയും ചെയ്തതുമൂലം അനേകര്‍ അതിഭീകരമായ സാമ്പത്തിക ബുദ്ധിമുട്ടിലൂടെയും കടഭാരത്തിലും നിരാശയിലുമായി കഴിയുന്ന ദിവസങ്ങളില്‍ എന്നും രാവിലെ 7-ന് തങ്ങളുടെ ഭവനത്തിലേക്ക് ഒരു കുളിര്‍മഴയായി ‘മോര്‍ണിംഗ് ഗ്ലോറി’ എത്തുകയായി.
ഹാര്‍വെസ്റ്റ് ടിവി, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ക്കൂടി ജാതി മത വ്യത്യാസമില്ലാതെ അനേകം ആയിരങ്ങളാണ് കഴിഞ്ഞ 500 ദിവസവും മുടങ്ങാതെ പങ്കെടുത്തത്.
കോവിഡ് മൂലം ഐ.സി.യുവില്‍ പ്രവേശിക്കപ്പെട്ട അനേകര്‍ക്ക് അത്ഭുത രോഗസൗഖ്യം പ്രാപിച്ച സാക്ഷ്യങ്ങള്‍ ഈ ദിവസങ്ങളില്‍ ‘മോര്‍ണിംഗ് ഗ്ലോറി’ അറിയിക്കുകയുണ്ടായി.
ആത്മഹത്യയില്‍ നിന്നും അനേകര്‍ക്ക് പ്രത്യാശയുടെ പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുവാന്‍ ‘മോര്‍ണിംഗ് ഗ്ലോറി’ ഇടയാക്കി.
കഴിഞ്ഞ 500 ദിവസവും തുടര്‍ച്ചയായി ‘മോര്‍ണിംഗ് ഗ്ലോറി’യില്‍ പങ്കെടുക്കുന്നവര്‍ അഞ്ഞൂറാം ദിന സ്‌തോത്ര പ്രാര്‍ത്ഥനയില്‍ സൂമില്‍ക്കൂടി സാക്ഷ്യങ്ങള്‍ നല്‍കുകയുണ്ടായി. (യുട്യൂബില്‍ ബ്ലെസിംഗ് ടുഡേ ടിവിയില്‍ കാണാവുന്നതാണ്.)
കൊച്ചി ലുലു മാളിന്റെ വളരെ അടുത്ത് സ്ഥിതിചെയ്യുന്ന ‘കൊച്ചിന്‍ ബ്ലെസിംഗ് സെന്റര്‍’ കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ച് ആണ്. എല്ലാദിവസവും ഞായറാഴ്ച രാവിലെ ഇംഗ്ലീഷ്, മലയാളം ആരാധനയില്‍ ആയിരങ്ങള്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നു.
ഹാര്‍വെസ്റ്റ് ടിവി ഞായറാഴ്ച ആരാധനാ ശുശ്രൂഷ ലൈവ് ടെലികാസ്റ്റ് ചെയ്യുന്നു.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ബ്രദര്‍ ഡാമിയനും സിസ്റ്റര്‍ ക്ഷമാ ഡാമിയനും ശുശ്രൂഷിച്ചിട്ടുണ്ട്. 2015, 2018 വര്‍ഷങ്ങളില്‍ ന്യൂയോര്‍ക്ക്, ലോസ്ആഞ്ചലസ്, ഡാളസ്, ഹൂസ്റ്റണ്‍, ഫിലഡല്‍ഫിയ, സാന്‍ഫ്രാന്‍സിസ്‌കോ തുടങ്ങിയ നഗരങ്ങളില്‍ ‘ബ്ലെസിംഗ് ഫെസ്റ്റിവല്‍’ നടത്തുകയും, അമേരിക്കയിലെ ‘ബ്ലെസിംഗ് ടുഡേ’ ടിവി പ്രേഷകരെ നേരില്‍ കാണുകയും ഉണ്ടായി.

പ്രാര്‍ത്ഥന ആവശ്യങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും

ജോയിച്ചന്‍ പുതുക്കുളം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular