Saturday, July 27, 2024
HomeGulfമലപ്പുറം വണ്ടൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി

മലപ്പുറം വണ്ടൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്: മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി. ചോക്കാട് കോഴിപ്പറമ്ബൻ വീട്ടില്‍ മുഹമ്മദ്‌ മുസ്തഫയാണ് (63) മരിച്ചത്.

അര്‍ബുദ ബാധിതനായി സുലൈമാനിയ അമീര്‍ സുല്‍ത്താൻ മിലിട്ടറി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 35 വര്‍ഷമായി ഇതേ ആശുപത്രിയില്‍ മെസഞ്ചറായി ജോലി ചെയ്തിരുന്ന മുസ്തഫയുടെ കുടുംബവും റിയാദിലുണ്ട്. പരേതരായ മുഹമ്മദ്-സൈനബ ദമ്ബതികളുടെ മകനാണ്. ഭാര്യ: റംലത്ത്. മക്കള്‍: ആരിഫ് മുഹമ്മദ്‌, അല്‍ഫ മോള്‍.

മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാൻ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ജാഫര്‍ വീമ്ബൂര്‍ എന്നിവര്‍ രംഗത്തുണ്ട്.

RELATED ARTICLES

STORIES

Most Popular