Thursday, April 25, 2024
HomeKeralaജനാധിപത്യ കേരള കോണ്‍ഗ്രസിനു ആണി അടക്കും, നേതാക്കള്‍ പാര്‍ട്ടിവിടുന്നു

ജനാധിപത്യ കേരള കോണ്‍ഗ്രസിനു ആണി അടക്കും, നേതാക്കള്‍ പാര്‍ട്ടിവിടുന്നു

എല്‍ഡിഎഫിലാണെങ്കിലും ഭരണത്തിലാണെങ്കിലും മന്ത്രിയുണ്ടായിട്ടും  ജനാധിപത്യ കേരള കോണ്‍ഗ്രസിനു ജീവന്‍ വയ്ക്കുന്നില്ല. തമ്മില്‍ തല്ലി  മരിക്കുന്നില്ലെങ്കിലും  പുകഞ്ഞു കൊണ്ടിരിക്കുകയാണ്. ഒരു പാര്‍ട്ടിയോഗം  പോലും ഓണ്‍ലൈനിലൂടെ പോലും വിളിക്കാതെ ചെയര്‍മാന്‍ ഡോ. കെ.സി. ജോസഫ് മടിയാനായി ഇരിക്കുന്നു. പാര്‍ട്ടിയെ നയിക്കാന്‍ കഴിയാതെ നേതാക്കള്‍ പരസ്പരം പഴിചാരി ഇരിക്കുന്നു. ഇതിനിടയില്‍  മന്ത്രി  സ്വന്തം വഴിയെ മുന്നോട്ടു പോകുന്നു. പാര്‍ട്ടിയോട് ഒന്നും ആലോചിക്കുന്നില്ല. ചെയര്‍മാന്‍ മന്ത്രിയെ വിളിക്കാന്‍ പോലും തയാറാകുന്നില്ല.ഇതില്‍ വിഷമിച്ചു നേതാക്കള്‍ സ്വന്തം കാര്യം നോക്കി പോകുകയാണ്.   പ്രമുഖ നേതാവ്  സുഹൃത്തായപി.സി. ചാക്കോയുമായി ചര്‍ച്ചചെയ്തു കഴിഞ്ഞു. പലപ്പോഴും പി.സി.ചാക്കോ വിളിച്ചിട്ടുണ്ടെങ്കിലും ഓഫറുകള്‍ വേണ്ടെന്നു വച്ച നേതാവാണ് ഇപ്പോള്‍ ചാടുന്നത്.  ഇതിന്റെ  ചര്‍ച്ചകള്‍ നടന്നു വരികയാണ്.
ജനാധിപത്യ കേരള കോണ്‍ഗ്രസിലുള്ള പല നേതാക്കളും ഇപ്പോള്‍ നില്‍ക്കുന്നതു അധികാരമുള്ളതു കൊണ്ടു മാത്രമാണ്. രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രിസ്ഥാനം കൂടി പോയി കഴിയുമ്പോള്‍ പല നേതാക്കളും പ്രമുഖരും ചാടും. ഇതോടെ ജനാധിപത്യ കേരള കോണ്‍ഗ്രസ് ഇല്ലാതാകും.

ഒരുകാലത്തു കേരള കോണ്‍ഗ്രസ് എമ്മിലെ  ജോസ് കെ മാണിയുടെ പീഡനം മൂലം  പുറത്തു ചാടിയായ  കെ.ഫ്രാന്‍സീസ്  ജോര്‍ജ്, ഡോ. കെ.സി.ജോസഫ്, ആന്റണി രാജു, പി.സി. ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് ഉണ്ടാക്കിയത്. എന്നാല്‍  തെരഞ്ഞെടുപ്പിനുമുമ്പു തന്നെ  ജോസഫിലേക്കു  തിരിച്ചു പോയി പാര്‍്ട്ടിയെ ഞെട്ടിച്ച നേതാവാണ് കെ.ഫ്രാന്‍സീസ് ജോര്‍ജ്. ഇപ്പോള്‍ ജോസഫിലാണ് ഫ്രാന്‍സീ് ജോര്‍ജ്. എന്നാല്‍ മൂന്നു പേരും ഒന്നിച്ചുനിന്നെങ്കിലും ഒരു ഐക്യം ഇവര്‍ക്കിടയില്‍ ഇല്ലെന്നാണ് പാര്‍ട്ടിനേതാക്കള്‍ വ്യക്തമാക്കുന്നത്.  ഇതിനിടയിലാണ് പിഎസ്‌സി നൊമിനി വിവാദവും ഉടലെടുത്തത്. ഇതിനെ കുറിച്ചു  ചര്‍ച്ച ചെയ്യണെന്നാവശ്യപ്പെട്ടു നേതാവ് കത്ത് നല്‍കിയിട്ടും രക്ഷയില്ല.  പേരിനു മാത്രം ഒരു പാര്‍ട്ടിയുമായി മുന്നോട്ടു പോകുകയാണ്.

സജി വിശ്വംഭരന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular