Saturday, April 20, 2024
HomeObituaryചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു; വിടവാങ്ങിയത് ചെറിയ വേഷങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച അഭിനേതാവ്

ചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു; വിടവാങ്ങിയത് ചെറിയ വേഷങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച അഭിനേതാവ്

കോഴിക്കോട്: ചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിപ്പറമ്പിലാണ് വീട്.

നാടകങ്ങളിൽ അഭിനയിച്ചാണ് ശാരദ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ആകെ എൺപതോളം സിനിമകളുടെ ഭാഗമായിട്ടുള്ള ശാരദയുടെ ആദ്യസിനിമ 1979ൽ പുറത്തിറങ്ങിയ അങ്കക്കുറിയാണ്. അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്തു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം എന്നീ ചിത്രങ്ങളിലെ ശാരദയുടെ വേഷങ്ങളും ചർച്ചയായിട്ടുണ്ട്.

ഭൂരിഭാഗം സിനിമകളിലും ചെറിയ വേഷങ്ങളിലായിരുന്നു അഭിനയിച്ചിരുന്നത് എങ്കിലും തന്റേതായ രീതിയിൽ അഭിനയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞിട്ടുള്ള നടിയാണ് ശാരദ. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും അവർ അഭിനയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular