Friday, March 29, 2024
HomeIndiaകൊറോണ; രാജ്യത്ത് 24 മണിക്കൂറിനിടെ 10,126 രോഗികൾ മാത്രം ; 11,982 പേർക്ക് രോഗമുക്തി

കൊറോണ; രാജ്യത്ത് 24 മണിക്കൂറിനിടെ 10,126 രോഗികൾ മാത്രം ; 11,982 പേർക്ക് രോഗമുക്തി

ന്യൂഡൽഹി : രാജ്യത്തിന് ആശ്വാസമായി കൊറോണ പ്രതിദിന കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,126 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 332 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 0.93 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 36 ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇതേ നിലയിൽ തുടരുകയാണ്.

കഴിഞ്ഞ 226 ദിവസത്തിനിടെയാണ് പ്രതിദിന രോഗികളുടെ എണ്ണം ഇത്രയും താഴുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,982 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,37,75,086 ആയി ഉയർന്നു. 98.25 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ 1,40,638 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 4,61,389 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കൊറോണ വാക്‌സിനേഷൻ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 109.08 കോടി ഡോസുകൾ ആളുകൾക്ക് നൽകി. കഴിഞ്ഞ ദിവസം 59,08,440 പേരാണ് പ്രതിരോധവാക്‌സിൻ സ്വീകരിച്ചത്. കൊറോണ വ്യാപനം ആരംഭിച്ച് ഇതുവരെ 61.72കോടി സാമ്പിളുകൾ പരിശോധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular