Friday, April 19, 2024
HomeUSAവാക്സീൻ നിര്‍ബന്ധമാക്കിയതിനെതിരെ ലൊസാഞ്ചലസ് കൗണ്ടിയില്‍ ശക്തമായ പ്രതിഷേധം

വാക്സീൻ നിര്‍ബന്ധമാക്കിയതിനെതിരെ ലൊസാഞ്ചലസ് കൗണ്ടിയില്‍ ശക്തമായ പ്രതിഷേധം

ലൊസാഞ്ചലസ് ∙ നൂറിൽ കൂടുതൽ ജീവനക്കാരുള്ള വൻകിട വ്യവസായ – വ്യാപാര കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവർ നിർബന്ധമായും വാക്സീൻ സ്വീകരിക്കണമെന്ന ഗവൺമെന്റിന്റെ ഉത്തരവിൽ പ്രതിഷേധിച്ചു പ്രകടനം നടത്തി. ലൊസാഞ്ചലസ് സിറ്റി  ഹാളിനു മുന്നിലായിരുന്നു പ്രതിഷേധപ്രകടനം. ലൊസാഞ്ചലസ് സിറ്റി വാക്സിനേഷൻ മാൻഡേറ്റ് കർശനമായി നടപ്പാക്കി തുടങ്ങിയത് തിങ്കളാഴ്ചയായിരുന്നു.

പൂർണ്ണമായും കോവിഡ് വാക്സീൻ സ്വീകരിച്ചതിന്റെ തെളിവ് ഹാജരാക്കുന്നവർക്കു മാത്രമാണ് റസ്റ്റോറന്റ്, ഷോപ്പിങ് സെന്റെഴ്സ്, തിയറ്റർ, സലൂൺ, ജീം, മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിലേക്കു പ്രവേശനം അനുവദിച്ചിരിക്കുന്നത്. 5000 ത്തിലധികം പേർ ഒത്തുചേരുന്ന ഔട്ട്ഡോർ ഇവന്റുകളിൽ വാക്സീൻ സ്വീകരിച്ചതിന്റെ തെളിവോ, നെഗറ്റീവ് സർട്ടിഫിക്കറ്റോ ഹാജരാക്കണമെന്നും ലൊസാഞ്ചലസ് കൗണ്ടി ഉത്തരവിറക്കിയിട്ടുണ്ട്.

‘വാക്സിനേഷന് എതിരല്ലാ, വാക്സിനേഷൻ നിയമത്തിന് എതിരാണ്’ എന്നെഴുതിയ പ്ലാകാർഡുകളും ഉയർത്തിപിടിച്ചായിരുന്നു പ്രതിഷേധം. ലൊസാഞ്ചലസിൽ വാക്സിനേഷൻ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.

 പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular