Tuesday, April 23, 2024
HomeGulfകോവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്കും ദുബൈയിലേക്ക് വരാമെന്ന് വിമാന കമ്പനികള്‍

കോവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്കും ദുബൈയിലേക്ക് വരാമെന്ന് വിമാന കമ്പനികള്‍

ദുബൈ: ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്കും ദുബൈയിലേക്ക് വരാമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. വാക്സിന്റെ രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് പ്രവേശനം സാധ്യമാകുക. ദുബൈ താമസ വിസക്കാര്‍ക്ക് മാത്രമാണ് ഈ ഇളവ്. ഫ്ളൈ ദുബൈ അധികൃതരാണ് ഇക്കാര്യം യു.എ.ഇയിലെ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചത്.

ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം എന്ന നിബന്ധന പാലിക്കണം. ഇതോടൊപ്പം യു.എ.ഇയില്‍ നിന്നും വാക്സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കും മടങ്ങിവരാം. അതേസമയം വാക്സിന്‍ നില പോലും പരിഗണിക്കാതെ ഇന്ത്യയില്‍ നിന്നും ദുബൈയിലേക്ക് മടങ്ങാമെന്ന് വിസ്താര വിമാനക്കമ്പനി ഇന്ന് പുറത്തുവിട്ട അറിയിപ്പിലുണ്ട്. 48 മണിക്കൂറിനകമുള്ള കൊവിഡ് ആര്‍.ടി.പി.സി.ആര്‍, റാപ്പിഡ് പരിശോധനാ ഫലം എന്നിവ ഉണ്ടായിരിക്കണമെന്നും വിസ്താര അറിയിക്കുന്നു. ദുബൈ താമസവിസക്കാര്‍ക്ക് മാത്രമാണ് ഇളവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular