Friday, March 29, 2024
HomeEuropeമനുഷ്യരാശി ഗുരുതര ഭീഷണിയിൽ, യു എ‌ൻ കാലാവസ്ഥാ റിപ്പോർട്ട്

മനുഷ്യരാശി ഗുരുതര ഭീഷണിയിൽ, യു എ‌ൻ കാലാവസ്ഥാ റിപ്പോർട്ട്

ലോക കാലാവസ്ഥ തകിടം മറിയുന്നുവെന്ന് യു എ‌ൻ കാലാവസ്ഥാ റിപ്പോർട്ട്. മനുഷ്യരാശി ഗുരുതര ഭീഷണിയിലാണെന്നും റിപ്പോർട്ട് പറയുന്നു. മിക്ക രാജ്യങ്ങളിലും കൊടും വരൾച്ചയുടെയും പേമാരിയുടെയും എണ്ണം ഇരട്ടിയായി. അമേരിക്കയും ബ്രസീലും നേരിടുന്നത് നൂറ്റാണ്ടിനിടയിലെ വലിയ കാലാവസ്ഥാ മാറ്റങ്ങളാണെന്നാണ് റിപ്പോർട്ട് പറയുന്നത്.

ലോകമെങ്ങും കാട്ടുതീ ക്രമാതീതമായി വർധിക്കുന്നു. വരും വർഷങ്ങളിൽ അതീവ ഗുരുതര കാലാവസ്ഥാ സാഹചര്യങ്ങൾ ഉണ്ടാകും. സമുദ്രനിരപ്പ് ഉയരുന്നതിന്റെ പ്രത്യാഘാതം കോടിക്കണക്കിന് മനുഷ്യരെ ബാധിക്കും. നൂറ്റി ഏഴുപത് വർഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ കാലം ആണ് ഇപ്പോൾ ഭൂമിയിലെന്നും റിപ്പോർട്ട് പറയുന്നു. ഭൂമിയെ രക്ഷിക്കാൻ അടിയന്തര നടപടികൾ വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു,

കാലാവസ്ഥാ വ്യതിയാനം പഠിക്കുന്ന യുഎൻ സമിതിയായ ഐ പി സി സിയുടേതാണ് റിപ്പോർട്ട്. ആഗോള കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഇതുവരെ നടന്ന ഏറ്റവും സമഗ്രമായ പഠനമാണ് IPCC യുടേത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular