Thursday, December 2, 2021
HomeCinema'കുറുപ്പ്' സിനിമയ്‌ക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യഹർജി

‘കുറുപ്പ്’ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യഹർജി

ദുൽഖർ സൽമാൻ (Dulquer Salmaan) നായകനായ കുറുപ്പിനെതിരെ (Kurup movie) കേരള ഹൈക്കോടതിയിൽ (Kerala High Court) കേസ് ഫയൽ ചെയ്തു. നവംബർ 12 ന് ചിത്രം തിയേറ്ററുകളിൽ എത്തിയിട്ടുണ്ട്.

സിനിമയുടെ പ്രമേയമായ കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ (Sukumara Kurup) സ്വകാര്യത ഹനിക്കുന്നതാണ് ചിത്രം എന്നായിരുന്നു കൊച്ചി സ്വദേശിയുടെ പൊതുതാൽപര്യ ഹർജി(PIL).

പൊതുതാൽപര്യ ഹർജിയിൽ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും ഇന്റർപോളിനും സിനിമാ നിർമ്മാതാക്കൾക്കും കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. എന്നാൽ ചിത്രത്തിന് സ്റ്റേ ഉത്തരവ് കോടതി പുറപ്പെടുവിച്ചിട്ടില്ല.

1984-ൽ ചാക്കോ എന്ന വ്യക്തിയെ കൊലപ്പെടുത്തി, ഇൻഷുറൻസ് തുക ക്ലെയിം ചെയ്യാനായി സ്വന്തം മരണത്തിന് മൃതദേഹം ഉപയോഗിച്ച ഒരു കുറ്റവാളിയുടെ കഥയാണ് ‘കുറുപ്പ്’ പറയുന്നത്.

നാല് പതിറ്റാണ്ടോളം പോലീസ് പിടിയിൽ നിന്ന് ഒഴിഞ്ഞുമാറിയ സുകുമാരക്കുറുപ്പായി ദുൽഖർ സൽമാൻ വേഷമിടുന്നു.

കുറുപ്പ് 2021 മെയ് മാസത്തിൽ റിലീസ് ചെയ്യേണ്ടിയിരുന്നു. എന്നിരുന്നാലും, കോവിഡ് -19 രണ്ടാം തരംഗവും തുടർന്നുള്ള ലോക്ക്ഡൗണും കാരണം മാറ്റിവയ്ക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular