Friday, April 19, 2024
HomeIndiaആർബിഐയുടെ നൂതന ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങൾക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും

ആർബിഐയുടെ നൂതന ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങൾക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും

ന്യൂഡൽഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ രണ്ട് നൂതന ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിക്കും. ആർബിഐ റീട്ടെയിൽ ഡയറക്ട് സ്‌കീം, റിസർവ് ബാങ്ക് – ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്‌കീം എന്നീ സംരംഭങ്ങളാണ് പുറത്തിറക്കുക. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും ആർബിഐ ഗവർണറും ചടങ്ങിൽ പങ്കെടുക്കും.

റീട്ടെയിൽ നിക്ഷേപകർക്ക് ഗവൺമെന്റ് സെക്യൂരിറ്റീസ് മാർക്കറ്റിലേക്കുള്ള പ്രവേശനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ആർബിഐ റീട്ടെയിൽ ഡയറക്ട് സ്‌കീം. ഇതിലൂടെ കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റുകളും നൽകുന്ന സെക്യൂരിറ്റികളിൽ നേരിട്ട് നിക്ഷേപിക്കാൻ സാധിക്കും. നിക്ഷേപകർക്ക് തങ്ങളുടെ ഗവണ്മെന്റ് സെക്യൂരിറ്റീസ് അക്കൗണ്ട് സൗജന്യമായി ആർബിഐയിൽ തുറക്കാനും കഴിയും.

റിസർവ് ബാങ്ക് – ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്‌കീമിലൂടെ ആർബിഐ നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾക്കെതിരായ ഉപഭോക്തൃ പരാതികൾ പരിഹരിക്കാനുള്ള സംവിധാനം കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നുണ്ട്. ‘ഒരു രാജ്യം-ഒരു ഓംബുഡ്‌സ്മാൻ’ എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് പദ്ധതി. ഉപഭോക്താക്കൾക്ക് അവരുടെ പരാതികൾ സമർപ്പിക്കാനും രേഖകൾ സമർപ്പിക്കാനും സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും ഫീഡ്ബാക്ക് നൽകാനും ഒരു പോയിന്റ് ഓഫ് റഫറൻസ് ഉണ്ടായിരിക്കും. പരാതികൾ പരിഹരിക്കുന്നതിനായി ടോൾ ഫ്രീ നമ്പറും അനുവദിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular