Sunday, April 28, 2024
HomeGulfഇന്ത്യൻ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാനുമായി രക്ഷിതാക്കള്‍ ചര്‍ച്ച നടത്തി

ഇന്ത്യൻ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാനുമായി രക്ഷിതാക്കള്‍ ചര്‍ച്ച നടത്തി

സ്കത്ത്: ഇന്ത്യൻ സ്കൂള്‍ മസ്ക്ത്ത് മാനേജ്മെൻറ് കമ്മിറ്റി തെരഞ്ഞെടുപ്പ്, അക്കാദമിക് രംഗത്തെ ഗുണനിലവാരം ഉയർത്തല്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഒരുകൂട്ടം രക്ഷിതാക്കള്‍ സ്കൂള്‍ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഡോ.

ശിവ മാണിക്യവുമായി ചർച്ച നടത്തി. സ്കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് സുതാര്യമാക്കുമെന്നും രക്ഷിതാക്കളുടെയും അപേക്ഷകരുടെയും ആശങ്കകള്‍ പരിഹരിച്ചു മുന്നോട്ടു പോകുമെന്നും ബോർഡ് അംഗങ്ങള്‍ ഉറപ്പു നല്‍കിയതായി ഡോ. സജി ഉതുപ്പാൻ പറഞ്ഞു.

മാനേജ്മെൻറ് കമ്മിറ്റിയിലേക്ക് വരും വർഷങ്ങളില്‍ വരുന്ന ഒഴിവുകളെയും മറ്റും കൃത്യമായി നോട്ടിഫിക്കേഷനില്‍ ഒഴിവുവരുന്ന ഡൊമൈനുകള്‍ പ്രതിപാദിക്കുന്ന കാര്യം പരിഗണിക്കുമെന്നും ചെയർമാൻ ഉറപ്പു നല്‍കി. നിയമനങ്ങളില്‍ വന്ന കാലതാമസം സാങ്കേതികം മാത്രമായിരുന്നു എന്ന് ബോർഡ് അംഗങ്ങള്‍ സൂചിപ്പിച്ചു. അക്കാദമിക വിഷയങ്ങളിലും, പരീക്ഷാ സംബന്ധിച്ച കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയും ഗൗരവത്തില്‍ ഉള്‍ക്കൊള്ളുന്നുവെന്ന് ചെയർമാൻ പറഞ്ഞു. കുട്ടികളുമായുള്ള നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അതിന് അവർക്കായി പരിശീലന പരിപാടികളും ശില്‍ല്പശാലകളും കൃത്യമായ ഇടവേളകളില്‍ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കൂടിക്കാഴ്ചയില്‍ പങ്കുവെച്ചു. രക്ഷിതാക്കളായ സിജു തോമസ്, സൈമണ്‍ ഫിലിപ്പോസ്, ജയാനന്ദൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വിവിധി ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഡോ. സജി ഉതുപ്പാന്‍റെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് നിവേദനം നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular