Saturday, April 20, 2024
HomeKeralaകെ. സുധാകരനും നിശബ്ദന്‍ - ഗ്രൂപ്പിനടിയില്‍പ്പെട്ടു നേതൃത്വം

കെ. സുധാകരനും നിശബ്ദന്‍ – ഗ്രൂപ്പിനടിയില്‍പ്പെട്ടു നേതൃത്വം

ആദിത്യവര്‍മ

സംസ്ഥാന കോണ്‍ഗ്രസ് പുനഃസംഘടന എന്നു നടക്കുമെന്നറിയാന്‍ കേരളത്തിനു താല്‍പര്യമുണ്ട്. കേരളത്തിനു താല്‍പര്യമില്ലെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കു താല്‍പര്യമുണ്ട്. കെപിസിസി, ഡിസിസി ഭാരവാഹിത്വത്തിനു വേണ്ടി മാസങ്ങളായി ഓടുന്നവരെ എ്ങ്കിലും ഒരു പ്രയോജനവും ഇല്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ഇപ്പോള്‍ പറയുന്നതു ഈ മാസം സംഭവിക്കുമെന്നാണ്. ആര്‍ക്കറിയാം. ഇതെല്ലാം ഗ്രൂപ്പിന്റെ കളിയില്‍പ്പെട്ടു പോയിരിക്കുകയാണെന്നു നേതാക്കള്‍ പരിഭവം പറയുന്നു. ഏതായാലും കോണ്‍ഗ്രസില്‍ കുപ്പായം തയ്യിപ്പിച്ചു കാത്തിരിക്കുന്നവര്‍ ധാരാളമാണ്.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തിലെ നേതൃനിരയില്‍ നിന്നും മാറിനില്ക്കുമ്പോഴും ഇവരാണ് ഇവിടെ നിയന്ത്രിക്കുന്നത്. കെപിസിസി പ്രസിഡന്റിനെ വരഞ്ഞുമുറുക്കിയുള്ള പ്രവര്‍ത്തനമാണ് ഇവര്‍ നടത്തി കൊണ്ടിരിക്കുന്നത്. പുതിയ ഗ്രൂപ്പായി ഇവര്‍ രണ്ടുപേരും ചേര്‍ന്നിരിക്കുന്നു. ഇവര്‍ക്ക് ഇഷ്ടമില്ലാത്തതു നടന്നാല്‍ പ്രശ്‌നമാണെന്ന രീതിയില്‍ സംസാരവും ഉയരുന്നു. രമേശ് ചെന്നിത്തലയെ അഖിലേന്ത്്യാ തലത്തിലേക്കു കൊ്ണ്ടുപോയാല്‍ മാത്രമേ പ്രശ്‌നപരിഹാരം ഉണ്ടാകുകയുള്ളൂ. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മെല്ലെപ്പൊക്ക് നീ്ക്കത്തില്‍ ചെന്നിത്തലയുടെ ഡല്‍ഹിയാത്രയും അടഞ്ഞ അധ്യായമായി.

കെ. മുരളീധരനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്കു കൊണ്ടുവരാനുള്ള നീക്കവും പാളിയിരിക്കുകയാണ്. മുരളീധരനെ ഉമ്മന്‍ചാണ്ടിക്ക ഇഷ്ടമാണെങ്കിലും ചെന്നിത്തലയ്ക്കുതാല്‍പര്യമില്ല. ഏതായാലും ഇവരെ പിണക്കി മാത്രമേ കേരളത്തില്‍ തീരുമാനം പ്രഖ്യാപിക്കാന്‍ പറ്റുകയുള്ളൂ.അങ്ങനെ പ്രഖ്യാപിച്ചാല്‍ പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നാണ് സീനിയര്‍നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. തങ്ങള്‍ക്കു ശേഷം പ്രളയം ആക്കാനുള്ള നീക്കത്തെ പ്രതിപക്ഷനേതാവ് വി.ഡി,സതീശനും കെപസിസിസി പ്രസിഡന്റ് സുധാകരനും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിലും നോക്കി കാണേണ്ടിവരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular