Wednesday, April 24, 2024
HomeIndiaരാജ്യത്ത് 13,091 പുതിയ കോവിഡ് രോഗികൾ; 340 മരണം

രാജ്യത്ത് 13,091 പുതിയ കോവിഡ് രോഗികൾ; 340 മരണം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 13,091 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 340 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇതുവരെ രോഗബാധിച്ചവരുടെ ആകെ എണ്ണം 3,44,01,670 ആയി. 462,189 ആയി മരണസംഖ്യയും ഉയർന്നു.

എന്നാൽ സജീവ രോഗികളുടെ എണ്ണത്തിൽ ഇന്നും കുറവ് രേഖപ്പെടുത്തി. 138,556 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നിരക്ക് 98.25 ശതമാനമായി തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 13,878 പേരാണ് രോഗമുക്തി നേടിയത്.

പുതിയ കേസുകളുടെ പ്രതിദിന വർദ്ധനവ് കഴിഞ്ഞ 34 ദിവസമായി 20,000 ൽ താഴെയാണെന്നത് ആശ്വാസകരമാണ്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്കും കഴിഞ്ഞ ഒരു മാസത്തിലധികമായി രണ്ടു ശതമാനത്തിൽ താഴെയാണ്. 1.10 ശതമാനമാണ് ഇന്നത്തെ ടിപിആർ.

അതേസമയം, രാജ്യത്ത് ഇതുവരെ 110.23 കോടി ഡോസ് വാക്സിനുകൾ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular