Friday, April 19, 2024
HomeIndiaബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു, തീവ്ര ന്യുനമര്‍ദ്ദമാകും; അതിതീവ്രമഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു, തീവ്ര ന്യുനമര്‍ദ്ദമാകും; അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും ന്യുനമര്‍ദ്ദം രൂപപ്പെട്ടു. തെക്കു ആന്‍ഡമാന്‍ കടലില്‍ തായ്‌ലന്‍ഡ് തീരത്തിനോട് ചേര്‍ന്ന് ഇന്ന് രാവിലെ 8.30നാണ് ന്യുനമര്‍ദ്ദം രൂപപ്പെട്ടത്.

ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിച്ചു നവംബര്‍ 15ഓടെ വടക്കു ആന്‍ഡമാന്‍ കടലിലും തെക്കു-കിഴക്കു ബംഗാള്‍ ഉള്‍ക്കടലിലുമായി തീവ്ര ന്യുനമര്‍ദ്ദമയി ശക്തി പ്രാപിക്കാനാണ് സാധ്യത.

തുടര്‍ന്ന് പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തിപ്രാപിച്ചു അടുത്ത 48 മണിക്കൂറിനുള്ളില്‍ ആന്ധ്രാ തീരത്തു പ്രവേശിക്കും.

തെക്കുകിഴക്കന്‍ അറബിക്കടലിലും വടക്കന്‍ തമിഴ്നാടിനു മുകളിലും ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചിരിക്കുന്നു. ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട അതി ശക്തമായ മഴക്ക് സാധ്യതയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular