Saturday, July 27, 2024
HomeGulfകെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഗമം

കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഗമം

കുവൈത്ത് സിറ്റി: കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുവൈത്തിലെ മഞ്ചേശ്വരം നിവാസികളുടെ സംഗമം സംഘടിപ്പിച്ചു.

‘പഞ്ചത്തികെ 2024’എന്ന പേരില്‍ ഫിന്താസ് പാർക്കില്‍ സംഘടിപ്പിച്ച പരിപാടിയല്‍ മണ്ഡലം പ്രസിഡന്റ് ഉമ്മർ ഉപ്പള അധ്യക്ഷത വഹിച്ചു. കാസർകോട് ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ ഉദ്ഘാടനം ചെയ്തു. കുവൈത്ത് ദേശീയ ദിനത്തിന് ഐക്യദാർഢ്യം അർപ്പിച്ച്‌ പരിപാടിയില്‍ പതാക ഉയർത്തി. ജില്ല സെക്രട്ടറി ബഷീർ മുന്നിപ്പാടി, സീനിയർ നേതാവ് അബ്ദുള്ള കജെ, മൊയ്‌ദീൻ ബായാർ, റിയാസ് അയ്യൂർ എന്നിവർ ആശംസ നേർന്നു. മഞ്ചേശ്വരം മണ്ഡലം നേതാക്കളായ നാസർ അമ്ബാർ, ഷാഹുല്‍ ചെറുഗോളി, സലിം സോങ്കാല്‍, അബ്ദുള്ള ബത്തേരി, സിറാജ് മിയാപ്പദവ്, മുനീർ ഹിദായത് നഗർ, റഹ്മാൻ മച്ചമ്ബാടി, ഉമ്ബായി പത്വാടി എന്നിവർ പരിപാടി ഏകോപിപ്പിച്ചു. ട്രഷറർ മുഹമ്മദ് കുഞ്ഞി പെർള നന്ദി പറഞ്ഞു.

RELATED ARTICLES

STORIES

Most Popular