Thursday, April 25, 2024
HomeKeralaഹൈക്കോടതി വടിയെടുത്തു കൊടിമരം വീഴും

ഹൈക്കോടതി വടിയെടുത്തു കൊടിമരം വീഴും

സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കുന്നില്ലെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. സംസ്ഥാനത്ത് 42337 കൊടിമരങ്ങളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതില്‍ എത്രയാണ് അനധികൃതമെന്ന് കോടതി ചോദിച്ചപ്പോള്‍ കണക്ക് കൃത്യമായി ലഭ്യമല്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു.എവിടെ നോക്കിയാലും അനധികൃത കൊടിമരങ്ങളാണെന്ന് കോടതി വിമര്‍ശിച്ചു. ഇത് മാറ്റാന്‍ എത്ര സമയം വേണം അടി പേടിച്ച് ഇത് മാറ്റാന്‍ ആര്‍ക്കും ധൈര്യമില്ല. നിയമവ്യവസ്ഥയുടെ അഭാവമാണ് ഇത്. ആര്‍ക്കും അനുമതിയില്ലാതെ ഇഷ്ടമുള്ളിടത്ത് കൊടിമരങ്ങള്‍ സ്ഥാപിക്കാം എന്നതാണ് സംസ്ഥാനത്തെ സ്ഥിതി. ഏകദേശ കണക്കില്‍ പോലും ഇത്രയധികം കൊടിമരങ്ങളുണ്ട് എന്നുള്ളത് ഗൗരവതരമാണെന്നും കോടതി കുറ്റപ്പെടുത്തി.

അനധികൃത കൊടിമര വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ പത്തു ദിവസം കൂടി വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതുവരെ പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കരുതെന്ന് കോടതി പറഞ്ഞു. അനധികൃത കൊടിമരങ്ങള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണം. അനധികൃത കൊടിമരങ്ങള്‍ സ്ഥാപിച്ചവര്‍ അവ പത്തു ദിവസത്തിനകം സ്വമേധയാ എടുത്തു മാറ്റണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular