Saturday, July 27, 2024
HomeCinemaഒരു കാട്ടില്‍ രണ്ടു സിംഹം വേണോ?; അപ്പനെ അഭിനയിക്കാൻ വിടുന്നോ എന്ന ചോദ്യത്തിന് ടൊവിനോ നല്‍കിയ...

ഒരു കാട്ടില്‍ രണ്ടു സിംഹം വേണോ?; അപ്പനെ അഭിനയിക്കാൻ വിടുന്നോ എന്ന ചോദ്യത്തിന് ടൊവിനോ നല്‍കിയ മറുപടി

ടോവിനോ തോമസ് നായകനായ പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിലൂടെ ടൊവിനോയുടെ അപ്പൻ ഇല്ലിക്കല്‍ തോമസും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്ന ആനന്ദ് നാരായണൻ എന്ന കഥാപാത്രത്തിന്റെ അച്ഛനായി തന്നെയാണ് ഇല്ലിക്കല്‍ തോമസ് എത്തുന്നത്.

അപ്പൻ സിനിമയിലെത്തിയതിനെ കുറിച്ച്‌ ടൊവിനോ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. “അപ്പനും ഞാനും മസിലു പിടിച്ചിരിക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ആ സമയത്ത് ശ്യാം പുഷ്കരൻ വിളിച്ചു, അപ്പനെ അഭിനയിക്കാൻ വിടുന്നോ? ഞാൻ ചോദിച്ചു, വേണോ? ഒരു കാട്ടില്‍ രണ്ടു സിംഹം വേണോ? എന്റെ വീട്ടില്‍ ഞാൻ മാത്രമേ ഉള്ളൂ ഒരു സിനിമാ നടൻ. അന്ന് ജോജിയിലെ കഥാപാത്രത്തിനു വേണ്ടിയാണ് വിളിച്ചത്. “

“ഇതില്‍ പക്ഷേ പുള്ളി കറക്റ്റ് ആയി പുള്ളിയുടെ കാര്യങ്ങളൊക്കെ ചെയ്തു. ഷൂട്ടിനു വരുമ്ബോള്‍ കൃത്യസമയത്ത് ലൊക്കേഷനില്‍ വരും. അപ്പൻ അഭിനയിക്കുന്നതു കാണാൻ അമ്മയും വരും. ഞാൻ പറയും, അമ്മ വരുന്നതാണ് പ്രശ്നം, ടെൻഷൻ കൂടുന്നത് അതുകൊണ്ടാണെന്ന്. അമ്മ സൈഡിലിരുന്ന് ഓരോ കമന്റുകള്‍ പറഞ്ഞോണ്ടിരിക്കും,” ടൊവിനോയുടെ വാക്കുകള്‍ ഇങ്ങനെ.

RELATED ARTICLES

STORIES

Most Popular