Saturday, July 27, 2024
HomeUncategorizedബഹ്‌റൈൻ തിരൂര്‍ കൂട്ടായ്മ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

ബഹ്‌റൈൻ തിരൂര്‍ കൂട്ടായ്മ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

നാമ: ബഹ്റൈൻ തിരൂർ കൂട്ടായ്മ കമ്മിറ്റി 2024-2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്‍റ് അഷ്റഫ് കുന്നത്ത് പറമ്ബിലിന്റെ അധ്യക്ഷതയില്‍ ചേർന്ന കൗണ്‍സില്‍ യോഗം ഉപദേശക സമിതി അംഗം വാഹിദ് ബിയ്യാത്തില്‍ ഉദ്ഘാടനം ചെ‍യ്തു.

ട്രഷറർ അനൂപ് റഹ്‌മാൻ റിപ്പോർട്ടും വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. ഉപദേശക സമിതി അംഗങ്ങളായ ഷമീർ പൊട്ടച്ചോല, അഷ്റഫ് പി.കെ എന്നിവർ ആശംസകള്‍ നേർന്നു. പ്രവർത്തക സമിതി അംഗം പി. ശ്രീനിവാസൻ സ്വാഗതവും ജിതിൻദാസ് കെ. നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: ഷമീർ പൊട്ടച്ചോല, വാഹിദ് ബിയ്യാത്തില്‍, അഷ്റഫ് പി.കെ (രക്ഷാധികാരികള്‍), അഷ്റഫ് കുന്നത്ത് പറമ്ബില്‍ (പ്രസി), ഇബ്രാഹിം (കുഞ്ഞാവ), അയ്യൂബ്, നജ്മുദ്ദീൻ, മൗസല്‍ (വൈ. പ്രസി), പി. മുജീബ് റഹ്മാൻ (ജന. സെക്ര), ഷഹാസ് കല്ലിങ്ങല്‍, റമീസ് കല്‍പ്പ, ജിതിൻ ദാസ്, ഷെരീഫ് ചമ്രവട്ടം (ജോ. സെക്ര), അനൂപ് റഹ്‌മാൻ കെ. തിരൂർ (ട്രഷ). പ്രവർത്തക സമിതി അംഗങ്ങള്‍: സതീശൻ കെ. പടിഞ്ഞാറെക്കര, ശ്രീനിവാസൻ പി, ഉസ്മാൻ പാറപ്പുറത്ത്, ഇസ്മായില്‍ വി.പി കൈനിക്കര, ടി.പി. റഹീം, ഇ.പി. മമ്മുക്കുട്ടി, താജുദ്ദീൻ ചെമ്ബ്ര, പി. റഷീദ്, അഷ്റഫ് ചെമ്ബ്ര, ഫാറൂഖ് തിരൂർ, ടി.കെ. മുഹമ്മദ് ഷാഫി, കെ. ഷമീർ, ടി.ഇ. ബഷീർ.

RELATED ARTICLES

STORIES

Most Popular