Saturday, May 18, 2024
HomeIndiaമഹാരാഷ്ട്രയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാൻ ട്രക്കിലിടിച്ച്‌ അപകടം; നാലുമരണം

മഹാരാഷ്ട്രയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാൻ ട്രക്കിലിടിച്ച്‌ അപകടം; നാലുമരണം

മുംബൈ: മഹാരാഷ്ട്രയിലെ നന്ദ്ഗാവില്‍ വിദ്യാർഥികള്‍ സഞ്ചരിച്ച വാനില്‍ ട്രക്കിടിച്ച്‌ നാലുപേർ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റു.
അമരാവതി ജില്ലയിലെ നന്ദ്ഗാവ് ഖണ്ടേശ്വറില്‍ രാവിലെ എട്ടോടെയാണ് അപകടമുണ്ടായത്. അമരാവതി രുക്മിണി നഗറില്‍ നിന്നുളള ക്രിക്കറ്റ് ടീം അംഗങ്ങളായ വിദ്യാർഥികളടക്കം 21 പേരായിരുന്നു വാനിലുണ്ടായിരുന്നത്. യവത്‌മലിലേക്ക് ക്രിക്കറ്റ് മത്സരത്തിനായി പോകുകയായിരുന്നു സംഘം.

ഷിംഗ്നാപുർ ഫാട്ടയിലെത്തിയപ്പോള്‍ എതിരേ വന്ന കോണ്‍ക്രീറ്റ് മിക്സർ ട്രക്കുമായി വാൻ കൂട്ടിയിടിക്കുകയായിരുന്നു. നാലുപേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരുടെ സ്ഥിതി ഗുരുതരമാണ്. ട്രക്ക് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular