Sunday, May 19, 2024
HomeIndiaകടുവാഭീതിയില്‍ പുല്‍പ്പള്ളി; വനംവകുപ്പ് കൂട് സ്ഥാപിച്ചു

കടുവാഭീതിയില്‍ പുല്‍പ്പള്ളി; വനംവകുപ്പ് കൂട് സ്ഥാപിച്ചു

യനാട്: പുല്‍പ്പള്ളിക്കടുത്ത് ആശ്രമക്കൊല്ലിയില്‍ ഇറങ്ങിയ കടുവയെ പിടിക്കാന്‍ കൂട് സ്ഥാപിച്ച്‌ വനംവകുപ്പ്. ഇന്ന് രാവിലെ കടുവ എത്തിയ പശുതൊഴുത്തിന് സമീപമാണ് കൂട് സ്ഥാപിച്ചത്.
കടുവ പിടിച്ച പശുക്കിടാവിന്‍റെ അവശിഷ്ടം കൂട്ടില്‍ ഇരയായി നല്‍കാനാണ് തീരുമാനം.കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് പശുക്കളെയാണ് പ്രദേശത്ത് കടുവ ആക്രമിച്ച്‌ കൊന്നത്.

പുല്‍പ്പള്ളി ആശ്രമക്കുടി ഐക്കരക്കൊല്ലിയില്‍ എല്‍ദോസിന്‍റെ പശുകിടാവിനെയാണ് കടുവ ഇന്ന് പിടികൂടിയത്. ആളുകള്‍ ബഹളം വച്ചതോടെ പശുവിനെ ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു.

ശനിയാഴ്ച വാഴയില്‍ ഗ്രേറ്ററിന്‍റെ പശുവിനെയും കടുവ ആക്രമിച്ച്‌ കൊന്നിരുന്നു. ഈ പശുവിന്‍റെ ജഡം വനംവകുപ്പിന്‍റെ വാഹനത്തില്‍ കെട്ടിവച്ച്‌ അടക്കം ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular