Saturday, April 27, 2024
HomeKeralaചരിത്രമായി കോട്ടക്കലിലെ കൂട്ടയോട്ടം; പങ്കെടുത്തത് ആയിരങ്ങള്‍

ചരിത്രമായി കോട്ടക്കലിലെ കൂട്ടയോട്ടം; പങ്കെടുത്തത് ആയിരങ്ങള്‍

കോട്ടക്കല്‍: ആരോഗ്യമുള്ള ജീവിതശൈലിയെ കുറിച്ച്‌ ജനങ്ങളെ ബോധവത്കരിക്കാൻ അവർ ഓടി ചരിത്രം കുറിച്ചു. ആയുർവേദ നഗരിയെ ആവേശത്തിലാഴ്ത്തി നടന്ന പ്രഥമ ഫാസ് ഹോല്‍ഡിങ്സ് കോട്ടക്കല്‍ മാരത്തണില്‍ പങ്കെടുത്തത് ആണ്‍-പെണ്‍ വിഭാഗങ്ങളിലായി ആയിരത്തോളം പേർ.

കോട്ടക്കല്‍ റണ്ണേഴ്സ് ക്ലബ് ആയിരുന്നു സംഘാടകർ. പത്തു കിലോമീറ്റർ വിഭാഗം ഫ്ലാഗ് ഓഫ് കോട്ടക്കല്‍ നഗരസഭ അധ്യക്ഷ ഡോ. ഹനീഷയും അഞ്ചു കിലോമീറ്റർ വിഭാഗം ഫ്ലാഗ് ഓഫ് വടകര ആർ.ഡി.ഒയുമായ അൻവർ സാദത്തും നിർവഹിച്ചു.

കോട്ടക്കല്‍ സർക്കിള്‍ ഇൻസ്പെക്ടർ അശ്വിത് കാരന്മയില്‍ മുഖ്യാതിഥിയായി. പത്തുകിലോമീറ്റർ പുരുഷ വിഭാഗത്തില്‍ മുഹമ്മദ് അംനാസ്, ആസിഫ് അലി, ആദില്‍ ആയിഷ എന്നിവരും വനിത വിഭാഗത്തില്‍ അനുശ്രീ, സെറീന സാദിഖ്, ഉഷ എന്നിവർ യഥാക്രമം മൂന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. അഞ്ചുകിലോമീറ്റർ പുരുഷ വിഭാഗത്തില്‍ അബ്ദുല്‍ സമദ്, സിദ്ധാർഥ്, മുഹമ്മദ് ജുനൈദ് എന്നിവരും വനിത വിഭാഗത്തില്‍ പി. സുബൈദ, അഫ്ലി പറവത്ത്, ഐമ സറ എന്നിവരും ആദ്യ മൂന്നു സ്ഥാനങ്ങളിലും ഫിനിഷ് ചെയ്തു.

സമാപന ചടങ്ങില്‍ ആബിദ് ഹുസൈൻ തങ്ങള്‍ എം.എല്‍.എ, കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി. മാധവൻകുട്ടി വാര്യർ, കോട്ടക്കല്‍ സബ് ഇൻസ്പെക്ടർ വിമല്‍ കുമാർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular