Saturday, July 27, 2024
HomeUncategorizedകൈക്കൂലി വൈറല്‍; 40 ട്രാഫിക് പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം

കൈക്കൂലി വൈറല്‍; 40 ട്രാഫിക് പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം

താണെ: വാഹന ഡ്രൈവർമാരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ താണെ മുംബ്ര ഡിവിഷനിലെ 40 ട്രാഫിക് പൊലീസുകാർക്ക് കൂട്ട സ്ഥലംമാറ്റം.

കോണ്‍സ്റ്റബിള്‍മാരെ കൂടാതെ മുംബ്ര ട്രാഫിക് ഡിവിഷൻ സീനിയർ ഇൻസ്പെക്ടർ സുരേഷ് ഖേദേക്കർ, രണ്ട് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാർ എന്നിവരെയാണ് സ്ഥലം മാറ്റിയത്.

തിരക്കേറിയ മുംബ്ര വഴി കടന്നുപോകുന്ന ഹെവി വാഹനങ്ങളുടെ ഡ്രൈവർമാരില്‍ നിന്ന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ പണം വാങ്ങുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

RELATED ARTICLES

STORIES

Most Popular