Saturday, July 27, 2024
HomeUncategorizedജെട്ടികളില്‍ അനധികൃതമായി കെട്ടിയിടുന്ന മത്സ്യബന്ധന യാനങ്ങള്‍ക്കെതിരെ നടപടി തുടങ്ങി

ജെട്ടികളില്‍ അനധികൃതമായി കെട്ടിയിടുന്ന മത്സ്യബന്ധന യാനങ്ങള്‍ക്കെതിരെ നടപടി തുടങ്ങി

ഫോർട്ടു കൊച്ചി: അഴിമുഖത്തെ ജെട്ടികളില്‍ അനധികൃതമായി മത്സ്യബന്ധന യാനങ്ങള്‍ കെട്ടിയിടുന്നതിനെതിരെ കോസ്റ്റല്‍ പൊലീസ് നടപടി തുടങ്ങി.

കഴിഞ്ഞ ദിവസം കെട്ടിയിട്ട ഒരു കൂട്ടം മത്സ്യബന്ധന ബോട്ടുകള്‍ വടം പൊട്ടി ഒഴുകിയത് മറ്റു ജലയാനങ്ങള്‍ക്ക് സുരക്ഷാഭീഷണി ഉയർത്തുകയും സംഭവം ഏറെ പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു. നാവികസേന കപ്പല്‍ നിരന്തരം അപകടമുന്നറിയിപ്പ് നല്‍കിയതും പൊലീസിന്‍റെ സുരക്ഷ നടപടികള്‍ ശക്തമാക്കാൻ ഇടയാക്കി. അഴിമുഖത്തെ കമാലക്കടവ് പെട്രോള്‍ പമ്ബില്‍ അനുവദിച്ചതില്‍ കൂടുതല്‍ ബോട്ടുകള്‍ കെട്ടി പമ്ബില്‍നിന്ന് ഡീസല്‍ അടിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടതിനാല്‍ അപകടകരമായി കെട്ടിയ ബോട്ടുകള്‍ അവിടെനിന്ന് ഒഴിവാക്കി.

ഒരേസമയം, രണ്ടില്‍ കുടുതല്‍ ബോട്ടുകള്‍ കെട്ടിയിടുന്നത് ഒഴി വാക്കണമെന്നും ലംഘനമുണ്ടായാല്‍ ബോട്ടുകള്‍ കണ്ടു കെട്ടുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്ന മുന്നറിയിപ്പും പൊലീസ് നല്കിയിട്ടുണ്ട്. ഫോർട്ടുകൊച്ചി കോസ്റ്റല്‍ പൊലീസ് സബ് ഇൻസ്പെക്ടർ ഗില്‍ബെർട്ട് റാഫേല്‍, എ.എസ്.ഐ ജേക്കബ്, കോസ്റ്റല്‍ വാർഡൻമാരായ ഷനോജ്, ഡിക്‌സൻ, അരുണ്‍ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥരാണ് നടപടികള്‍ ആരംഭിച്ചത്.

RELATED ARTICLES

STORIES

Most Popular