Saturday, July 27, 2024
HomeKeralaനടൻ സുദേവ് നായരും അമര്‍ദീപ് കൗറും വിവാഹിതരായി

നടൻ സുദേവ് നായരും അമര്‍ദീപ് കൗറും വിവാഹിതരായി

തൃശ്ശൂർ: നടൻ സുദേവ് നായർ വിവാഹിതനായി. മോഡല്‍ അമർദീപ് കൗർ ആണ് വധു. ഗുരുവായൂരില്‍ വെച്ചുനടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഏറെക്കാലമായി പ്രണയത്തിലായിരുന്നു സുദീപും അമർദീപും.

മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ സുദേവ് നായർ മൈ ലൈഫ് പാർട്ണർ, അനാർക്കലി, എസ്ര, കായംകുളം കൊച്ചുണ്ണി, മാമാങ്കം, വണ്‍, ഭീഷ്മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും സുഭദയുടെയും മകനായ സുദേവ് നായർ മുംബൈയിലാണ് ജനിച്ചുവളർന്നത്.

RELATED ARTICLES

STORIES

Most Popular