Friday, July 26, 2024
HomeKeralaകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെയും പോളിന്റെയും വീട് സന്ദര്‍ശിച്ച്‌ ഗവര്‍ണര്‍

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെയും പോളിന്റെയും വീട് സന്ദര്‍ശിച്ച്‌ ഗവര്‍ണര്‍

ല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനന്തവാടി പയ്യമ്ബള്ളി പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷിന്റെയും പാക്കത്തെ പോളിന്റെയും വീടന് സന്ദർശിച്ച്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

രാവിലെ 9.30-ഓടെ അജീഷിൻറയും 10.15-ഓടെ പോളിൻറെയും വീടുകളില്‍ ഗവർണർ എത്തുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു.

വന്യമൃഗ ശല്യത്തില്‍നിന്ന് സുരക്ഷ ആവശ്യപ്പെട്ട് നാട്ടുകാർ ഒപ്പിട്ട നിവേദനം ഗവർണർക്ക് കൈമാറി. തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങള്‍ ചെയ്തുനല്‍കുമെന്ന് ഗവർണർ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. കഴിഞ്ഞദിവസം കാട്ടാന കൊലപ്പെടുത്തിയ പാക്കത്തെ പോളിന്റെ വീട്ടിലും ഗവർണർ എത്തും. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ആദിവാസി ബാലൻ ശരത്തിനെയും അദ്ദേഹം സന്ദർശിക്കുന്നുണ്ട്.

RELATED ARTICLES

STORIES

Most Popular