Saturday, April 27, 2024
HomeKeralaവിദേശ രാജ്യങ്ങളില്‍ നിന്നും ഓര്‍ഡറില്ല; ചെമ്മീൻ കയറ്റുമതിയില്‍ ഇടിവ്

വിദേശ രാജ്യങ്ങളില്‍ നിന്നും ഓര്‍ഡറില്ല; ചെമ്മീൻ കയറ്റുമതിയില്‍ ഇടിവ്

നെടുമ്ബാശ്ശേരി: കേരളത്തില്‍നിന്നുള്ള ചെമ്മീൻ കയറ്റുമതിയില്‍ വൻ ഇടിവ്. പല വിദേശ രാജ്യങ്ങളില്‍ നിന്നും പഴയതുപോലെ ഓർഡർ ലഭിക്കാത്തതാണ് കാരണം.

2022-23 കാലയളവില്‍ സംസ്ഥാനത്തുനിന്ന് 71,059 ടണ്‍ ചെമ്മീനാണ് കയറ്റുമതി ചെയ്തത്. എന്നാല്‍, കയറ്റുമതി ചെയ്തവയിലെ വനാമി ചെമ്മീനുകളില്‍ 98 ശതമാനവും സംസ്ഥാനത്തിന് പുറത്തുനിന്നാണെത്തുന്നത്.

ഇവിടത്തെ പ്ലാൻറുകളില്‍ സംസ്കരിച്ച്‌ കയറ്റുമതി ചെയ്യുന്നുവെന്നു മാത്രം. ‘ഒരു നെല്ലും ഒരു ചെമ്മീനും’ പദ്ധതിയിലൂടെയും മറ്റുമായി സംസ്ഥാനത്ത് അടുത്തിടെയായി ചെമ്മീൻ കൃഷി വർധിപ്പിച്ചുവരുന്നുണ്ട്. ഇക്കഴിഞ്ഞ നാലുമാസങ്ങളിലായിട്ടാണ് കയറ്റുമതി ഓർഡറുകള്‍ കുറഞ്ഞിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular