Tuesday, April 30, 2024
HomeIndiaഐഐഎം ജമ്മുവിന് 500 കോടി ചെലവില്‍ പുതിയ കാമ്ബസ് മോദി നാളെ ഉദ്ഘാടനം ചെയ്യും

ഐഐഎം ജമ്മുവിന് 500 കോടി ചെലവില്‍ പുതിയ കാമ്ബസ് മോദി നാളെ ഉദ്ഘാടനം ചെയ്യും

ശ്മീര്‍: ജമ്മു കശ്മീരില്‍ മാനേജ് മെന്‍റ് വിദ്യാഭ്യാസരംഗത്ത് പുതിയ ഉയരങ്ങള്‍ സമ്മാനിച്ച ഐഐഎം (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെന്‍റ് ജമ്മുവിന് വേണ്ടി 500 കോടി ചെലവില്‍ പണിത പുതിയ കാമ്ബസ് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തുറക്കും.

പ്രധാനമന്ത്രി മോദി തന്നെയാണ് ജമ്മുവിലെ ജഗ്തിയില്‍ 200 ഏക്കറില്‍ ഉയരുന്ന ഈ പുതിയ ഐഐഎം കാമ്ബസ് രാജ്യത്തിന് സമര്‍പ്പിക്കുക.

40 വര്‍ഷത്തിലേറെ ഇന്ത്യയും കശ്മീരും ഒന്നിച്ച്‌ ഭരിച്ചിട്ടും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് സാധ്യമാക്കാന്‍ കഴിയാത്ത നേട്ടമാണ് ജമ്മുവിന്റെ ഉന്നത വിദ്യാഭ്യാസരംഗത്ത് മോദി സര്‍ക്കാര്‍ സാധ്യമാക്കുന്നത്.
ഒരു കാലത്ത് തീവ്രവാദികളുടെ മണ്ണായി അറിയപ്പെട്ടിരുന്ന കശ്മീരിന് ഇതുവരെ നിഷേധിക്കപ്പെട്ട അത്യാധുനിക മാനേജ് മെന്‍റ് പഠനത്തിനുള്ള അടിസ്ഥാനസൗകര്യമാണ് പുതിയ ഐഐഎം കാമ്ബസിലൂടെ ഉയരുന്നത്.

2016ലാണ് ഐഐഎം ജമ്മു തുറന്നത്. അന്ന് വെറും 47 വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു. ഇന്നത് 1200 വിദ്യാര്‍ത്ഥികളായി ഉയര്‍ന്നു. 2020ല്‍ ശ്രീനഗറില്‍ ഇതിന് ഒരു ഓഫ് കാമ്ബസും തുറന്നു. ഇപ്പോഴാണ് ആധുനികമായ അടിസ്ഥാന സൗകര്യങ്ങള്‍ 500.91 കോടിയ്‌ക്ക് ഉയരുന്നത്. ബിടെക് ഐഐഎം എന്ന ഡ്യുവല്‍ ഡിഗ്രി ഇപ്പോള്‍ ഐഐഎം കാമ്ബസ് നല്‍കിവരുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular