Sunday, May 19, 2024
HomeKeralaവനവത്കരണത്തിനെ കുറിച്ച്‌ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

വനവത്കരണത്തിനെ കുറിച്ച്‌ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

കോയമ്ബത്തൂർ: അമൃത സ്കൂള്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയൻസിലെ അവസാന വർഷ വിദ്യാർത്ഥികള്‍ റാവേ പ്രോഗ്രാമിന്റെ ഭാഗമായി കുറുനെല്ലിപ്പാളയം പ്രൈമറി സ്കൂളില്‍ വനവത്കരണത്തിനെ കുറിച്ച്‌ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്ററും സ്കൂള്‍ കുട്ടികളും കോളേജ് വിദ്യാർഥികളും ചേർന്ന് നെല്ലിമരം നാരകം എന്നവയുടെ തൈകള്‍ സ്കൂള്‍ അങ്കണത്തില്‍ നട്ടുപിടിപ്പിച്ചു.

പ്രകൃതിസംരക്ഷണം നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഏറെ ഒഴിച്ചുകൂടാനാവാത്തത് ആയിരിക്കുന്നു. വനനശീകരണം ധാരാളം പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും. ഇത്തരം വനവല്‍കരണം ആഗോളതാപനം ഉണ്ടാക്കുമെന്നും പരിസ്ഥിതിയുടെ സന്തുലനാവസ്ഥയ്‌ക്കും ആവാസവ്യവസ്ഥയിക്കും വളരെയേറെ ദോഷകരമാകുന്നു എന്നതിനെ കുറിച്ചും വിദ്യാർത്ഥികള്‍ക്ക് ബോധവത്കരണം നടത്തി.

കോളേജ് ഡീൻ ഡോ.സുധീഷ് മണാലിലിന്റെ നേതൃത്വത്തില്‍ വിദ്യാർഥികളായ ഐഫ , ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി,കൃഷ്ണ, നക്ഷത്ര ,വരദ, അഭിജിത്, ശ്രീകാന്ത് ,അക്ഷത്ത്, സോന, ദീചന്യ എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular