Saturday, July 27, 2024
HomeKeralaയുവാക്കളാണ് നാടിന്റെ മുഖം, അത് വാടാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം - മുഖ്യമന്ത്രി

യുവാക്കളാണ് നാടിന്റെ മുഖം, അത് വാടാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം – മുഖ്യമന്ത്രി

തിരുവനന്തപുരം: യുവാക്കളാണ് ഒരു നാടിന്റെ മുഖമെന്നും അത് വാടാതെ നോക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

യുവാക്കളുടെ മുഖം വാടിയാല്‍ വരുംതലമുറയുടെ കാര്യമാകെ ഇരുളിലാകുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് യുവജനങ്ങളുമായുള്ള മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് ഏറ്റവും മികച്ച തൊഴില്‍ സാധ്യതയുള്ളത് കേരളത്തിലാണെന്നും പഠനം പൂർത്തിയാക്കി ഇറങ്ങുന്ന യുവാക്കള്‍ ലിംഗഭേദമന്യെ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന നാടാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഏത് നൂതനമേഖലയിലും മലയാളി സാന്നിധ്യം ഉണ്ട്. നമ്മള്‍ ആർജ്ജിച്ചെടുത്ത ശേഷിയുടെ ഫലമാണത്,’ – മുഖ്യമന്ത്രി പറഞ്ഞു. ചെറുപ്പക്കാർ വിദേശത്ത് പോകുമ്ബോള്‍ സ്വകാര്യ ഏജൻസികളുടെ തട്ടിപ്പിന് ഇരയാകാതെ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതാതീതമായി പ്രവർത്തിക്കാൻ നേരത്തെ തന്നെയുള്ള പ്രക്രിയ തുടർന്നുകൊണ്ടുപോകാൻ യുവജനങ്ങള്‍ പ്രധാന പങ്കുവഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘സമൂഹത്തിന്റെ പുരോഗമനപരമായ മുന്നോട്ടുപോക്കിന് ശാസ്ത്രബോധവും യുക്തി ചിന്തയും അത്യാവശ്യമാണ്. അത് വളർത്താനുള്ള മുൻപന്തിയില്‍ നമ്മുടെ യുവത ഉണ്ടാകണം,’ – മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

STORIES

Most Popular