Friday, July 26, 2024
HomeIndiaസംസ്ഥാനത്തെ മുഴുവന്‍ സീറ്റിലും എന്‍ഡിഎ സംഖ്യം തന്നെ ജയിക്കുമെന്ന് രാജ്നാഥ് സിങ്

സംസ്ഥാനത്തെ മുഴുവന്‍ സീറ്റിലും എന്‍ഡിഎ സംഖ്യം തന്നെ ജയിക്കുമെന്ന് രാജ്നാഥ് സിങ്

ന്യൂദല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ മുഴുവന്‍ സീറ്റിലും എന്‍ഡിഎ വിജയിക്കുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.

സംസ്ഥാനത്തെ 80 സീറ്റിലും എന്‍ഡിഎ വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 62 സീറ്റുകളില്‍ ബിജെപിയും സഖ്യകക്ഷിയായ അപ്‌നാദള്‍ രണ്ടു സീറ്റിലുമാണ് വിജയിച്ചത്.

ബിഎസ്പി പത്തും എസ്പി അഞ്ചും സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് സോണിയ ഗാന്ധി മത്സരിച്ച റായ്ബറേലി മാത്രമായിരുന്നു. വികസന പ്രവര്‍ത്തനങ്ങളെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തരുതെന്നും ഒരു പ്രതിനിധി തന്റെ പ്രദേശത്തെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ സ്ഥിരമായി നിര്‍വഹിക്കണമെന്നും രാജ്നാഥ് സിങ് പറഞ്ഞു.

ലഖ്നൗ റിങ് റോഡിന്റെ നിര്‍മ്മാണപുരോഗതി വിലയിരുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 104 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലഖ്നൗ റിങ് റോഡ് 28നകം പൂര്‍ത്തിയാക്കും. മാര്‍ച്ച്‌ ആദ്യവാരം ഉദ്ഘാടനം നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ലഖ്നൗ റിങ് റോഡ് സ്വപ്ന പദ്ധതിയാണ്. ലഖ്നൗവിലെ ജനങ്ങള്‍ക്ക് ഗതാഗത പ്രശ്നത്തില്‍ നിന്ന് മോചനം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

STORIES

Most Popular