Saturday, July 27, 2024
HomeIndiaസന്ദേശ് ഖാലി: ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാത്തത് പരാജയം; മമത സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

സന്ദേശ് ഖാലി: ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാത്തത് പരാജയം; മമത സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊല്‍ക്കത്ത: സന്ദേശ് ഖാലിയില്‍ സ്ത്രീകളെ മാനഭംഗപ്പെടുത്തിയതടക്കമുള്ള അക്രമങ്ങള്‍ക്കു നേതൃത്വം നല്കിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാത്തതില്‍ മമത ബാനര്‍ജി സര്‍ക്കാരിനെ കല്‍ക്കട്ട ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.

ഹിന്ദുസ്ത്രീകളെ തട്ടിക്കൊണ്ടുപോയി തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിലെത്തിച്ച്‌ മാനഭംഗപ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുമ്ബോഴാണ് ഹൈക്കോടതിയുടെ പ്രതികരണം. ഷാജഹാനെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസ് പൂര്‍ണമായി പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു.

ഷാജഹാന്‍ ഷെയ്ഖ് എന്ന വ്യക്തിയാണ് എല്ലാ പ്രശ്‌നങ്ങളുടെയും കാരണക്കാരനെന്ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ശിവാജ്ഞാനം, ജസ്റ്റിസ് ഹിരണ്‍മയ് ഭട്ടാചാര്യ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഒളിവിലിരുന്ന് ഷാജഹാന്‍ നിയമത്തെ വെല്ലുവിളിക്കുന്നു. മുഴുവന്‍ സമൂഹത്തെയും അയാള്‍ ബന്ദിയാക്കുന്നത് സമ്മതിക്കില്ല. സര്‍ക്കാര്‍ അയാളെ പിന്തുണയ്‌ക്കരുത്, പ്രോത്സാഹിപ്പിക്കരുത്, കോടതി നിര്‍ദേശിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുവേന്ദു അധികാരിക്ക് സന്ദേശ് ഖാലി സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ സ്വമേധയാ എടുത്ത കേസ് തുടര്‍ ദിവസങ്ങളില്‍ പരിഗണിക്കുമെന്നും കോടതി പറഞ്ഞു.

ജില്ലാ പരിഷത്ത് അംഗമായ ഷാജഹാന്‍ ജനപ്രതിനിധിയാണ്. ഈ സാഹചര്യത്തില്‍ നിയമത്തിനതീതമായി ചിന്തിക്കരുത്. ഈ കോടതിയിലെത്തി അയാള്‍ കീഴടങ്ങണം, ഹൈക്കോടതി ആവശ്യപ്പെട്ടു.

RELATED ARTICLES

STORIES

Most Popular