Saturday, July 27, 2024
HomeIndiaസോണിയ രാജ്യസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു; എതിരില്ലാതെ

സോണിയ രാജ്യസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു; എതിരില്ലാതെ

ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി രാജസ്‌ഥാനില്‍നിന്നു രാജ്യസഭയിലേക്ക്‌ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ്‌ രാജ്യസഭാ സീറ്റ്‌ ഒഴിവ്‌ വന്നത്‌.

2006 മുതല്‍ സോണിയ ലോക്‌സഭയില്‍ റായ്‌ബറേലിയെ പ്രതിനിധീകരിച്ചു വരികയായിരുന്നു. 2019-ല്‍ കോണ്‍ഗ്രസ്‌ പ്രകടനം ഏറ്റവും മോശമായ ഘട്ടത്തിലും രാഹുല്‍ ഗാന്ധിക്ക്‌ ഉത്തര്‍പ്രദേശിലെ അമേഠി നഷ്‌ടപ്പെട്ടോഴും സോണിയയെ റായ്‌ബറേലി കൈവിട്ടില്ല. അന്ന്‌ ബി.ജെ.പിയുടെ സ്‌മൃതി ഇറാനിയാണ്‌ രാഹുലിനെ തോല്‍പ്പിച്ചത്‌.

സോണിയയുടെ രാജ്യസഭാ പ്രവേശത്തെ തലമുറമാറ്റമായി കോണ്‍ഗ്രസ്‌ ചൂണ്ടിക്കാട്ടുമ്ബോള്‍, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം പരോക്ഷമായി അവര്‍ സമ്മതിച്ചതിനു തെളിവാണിതെന്നാണ്‌ ബി.ജെ.പി ആരോപിക്കുന്നത്‌.

അമേഠിയില്‍ കോണ്‍ഗ്രസിന്റെ ദയനീയമായി തറപറ്റി. റായ്‌ബറേലിയായിരുന്നു അടുത്തത്‌. അതു മനസിലാക്കിയാണ്‌ സോണിയ കളം മാറിയത്‌. ഗാന്ധിമാര്‍ അവരുടെ ശക്‌തികേന്ദ്രങ്ങള്‍പോലും ഉപേക്ഷിക്കുന്ന കാഴ്‌ചയാണ്‌. യു.പിയില്‍ കോണ്‍ഗ്രസ്‌ ശൂന്യമാകും.” – ബി.ജെ.പിയുടെ അമിത്‌ മാളവ്യ എക്‌സില്‍ പോസ്‌റ്റ്‌ ചെയ്‌തത്‌ ഇങ്ങനെ.

RELATED ARTICLES

STORIES

Most Popular