Saturday, July 27, 2024
HomeIndiaമറയൂര്‍ കൊലപാതകം: പ്രതി അറസ്‌റ്റില്‍

മറയൂര്‍ കൊലപാതകം: പ്രതി അറസ്‌റ്റില്‍

റയൂര്‍: തമിഴ്‌നാട്ടിലെ വിവിധ സ്‌റ്റേഷനുകളില്‍ എസ്‌.ഐയായി വിരമിച്ച മറയൂര്‍ കോട്ടക്കുളത്തെ പി. ലക്ഷ്‌മണനെ(65) കൊലപ്പെടുത്തിയ കേസില്‍ സഹോദരീപുത്രന്‍ കാന്തല്ലൂര്‍ ഗുഹനാഥപുരത്ത്‌ അരുണി(22)നെ മറയൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

19 നു രാത്രി ഏഴിനായിരുന്നു സംഭവം. ലഹരിക്ക്‌ അടിമയും തമിഴ്‌നാട്ടില്‍ പോക്‌സോ ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയുമാണ്‌ അരുണ്‍. നാലു മാസത്തിനു മുമ്ബാണ്‌ വീട്ടിലെത്തിയത്‌. തുടര്‍ന്ന്‌ അമ്മാവനായ ലക്ഷ്‌മണന്റെ വീട്ടിലായിരുന്നു കൂടുതല്‍ ദിവസങ്ങള്‍ കഴിഞ്ഞിരുന്നത്‌. അരുണിന്റെ ദൂഷ്യസ്വഭാവം മാറ്റിയെടുക്കാന്‍ ലക്ഷ്‌മണന്‍ ശ്രമിച്ചിരുന്നു. അതിനിടെ മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ടു വാക്കുതര്‍ക്കമുണ്ടായി. അരുണിന്റെ മൊബൈല്‍ ഫോണ്‍ ലക്ഷ്‌മണന്റെ കൈവശമുണ്ടെന്നു പറയപ്പെടുന്നു. ഈ ഫോണ്‍ നല്‍കാത്തതില്‍ പ്രകോപിതനായ അരുണ്‍ 19നു വൈകിട്ട്‌ വീട്ടിലെത്തി ലക്ഷ്‌മണുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതു സി.സി. ടിവിയില്‍ വ്യക്‌തമാണ്‌. പിന്നീടു ലക്ഷ്‌മണന്‍ ഫോണില്‍ സംസാരിച്ചു റോഡിലേക്കു നടന്നപ്പോള്‍ അരുണ്‍ പിന്തുടര്‍ന്നു ലക്ഷ്‌മണന്റെ കഴുത്തില്‍ വെട്ടി. വീണുപോയ ലക്ഷ്‌മണനെ മുഖത്തു പല ഭാഗങ്ങളിലായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. മൂന്നാര്‍ ഡിവൈ.എസ്‌.പി: അലക്‌സ് ബേബി സംഭവസ്‌ഥലം പരിശോധിച്ചു. കൊലപാതകശേഷം ഇറച്ചില്‍പാറ ഇടക്കടവ്‌ ഭാഗത്തെത്തി അവിടെ വാക്കത്തി ഉപേക്ഷിച്ച്‌ കാന്തല്ലൂര്‍ ഭാഗത്തേക്കു കടക്കുന്നതിനിടെയാണ്‌ പ്രതി പിടിയിലായത്‌. പ്രതിയുമായി ഇന്നലെ വാക്കത്തി കളഞ്ഞ ഭാഗത്തെത്തി തെളിവെടുത്തു.

RELATED ARTICLES

STORIES

Most Popular