Sunday, May 5, 2024
HomeKeralaറോഡില്ല; രോഗിയെ കമ്ബില്‍ തുണികെട്ടി ചുമന്നു

റോഡില്ല; രോഗിയെ കമ്ബില്‍ തുണികെട്ടി ചുമന്നു

ഗളി: നെഞ്ച്‌ വേദന അനുഭവപ്പെട്ട രോഗിയെ ആംബുലന്‍സില്‍ കയറ്റാന്‍ തുണി കമ്ബില്‍ കെട്ടി ഒന്നര കിലോമീറ്ററോളം ചുമന്നു.

അട്ടപ്പാടി പുതൂര്‍ പഞ്ചായത്തില്‍ കുറുമ്ബ ഊരായ മേലെ ഭൂതയാറിലാണു സംഭവം. പ്രാക്‌തന ആദിവാസി വിഭാഗമാണ്‌ കുറുമ്ബ ഊരില്‍ താമസിക്കുന്നത്‌.

തിങ്കളാഴ്‌ച വൈകിട്ട്‌ ആറരയോടു കൂടിയാണ്‌ സംഭവം. മരുതന്‍-ചെല്ലി ദമ്ബതികളുടെ മകനായ സതീഷി(22)നാണ്‌ ദുരവസ്‌ഥ നേരിട്ടത്‌. നെഞ്ച്‌ വേദന അനുഭവപ്പെട്ട സതീഷിനെആംബുലന്‍സിന്‌ അടുത്തേക്ക്‌ എത്തിക്കാനാണ്‌ ബന്ധുക്കള്‍ കമ്ബില്‍ തുണി കെട്ടി ചുമന്നത്‌. ഇവിടെനിന്നു കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയി.

ഉച്ചകഴിഞ്ഞാല്‍ കാട്ടാനകള്‍ വിഹരിക്കുന്ന സ്‌ഥലത്തു കൂടിയാണ്‌ ഊരുകാര്‍ സതീഷിനെ കൊണ്ടുപോയത്‌. പി.എം.ജി.എസ്‌.വൈ. പദ്ധതി പ്രകാരം നിര്‍മിച്ച റോഡ്‌ പണി പൂര്‍ത്തികരിക്കാത്തതാണ്‌ പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത്‌. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയുമില്ലെന്ന്‌ ആക്ഷേപമുണ്ട്‌. മുമ്ബു കുട്ടികളെയടക്കം കമ്ബില്‍ തുണി കെട്ടി ചുമന്ന്‌ പോയിട്ടുള്ളതായി ഊര്‌ നിവാസികള്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular