Saturday, July 27, 2024
HomeKeralaമെഡിക്കല്‍ കോളജില്‍ തോക്കുമായി ക്രിമിനല്‍ കേസ് പ്രതി; എത്തിയത് കൂട്ടുകാരനെ തേടി, ഓടി രക്ഷപ്പെട്ടു

മെഡിക്കല്‍ കോളജില്‍ തോക്കുമായി ക്രിമിനല്‍ കേസ് പ്രതി; എത്തിയത് കൂട്ടുകാരനെ തേടി, ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എയർപിസ്റ്റളുമായി എത്തി ക്രിമിനല്‍ കേസ് പ്രതി.

കല്ലമ്ബലം സ്വദേശി സതീഷ് സ്രാവണാണ് ആശുപത്രിയില്‍ തോക്കുമായി അതിക്രമിച്ച്‌ കയറിയത്. ഓടിരക്ഷപ്പെട്ട ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ‌

ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവമുണ്ടായത്. അത്യാഹിതവിഭാഗത്തിലുള്ള കൂട്ടുകാരനെ തേടിയാണ് ഇയാള്‍ എത്തിയത്. അത്യാഹിത വിഭാഗത്തില്‍ ബഹളം വച്ചതിനെ തുടർന്ന് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഇയാളെ കയറ്റി വിട്ടു.

രണ്ടാമത്തെ വാതിലില്‍ പരിശോധനയ്ക്ക് നിന്ന സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനാണ് ഇയാള്‍ ഒളിപ്പിച്ചിരുന്ന പിസ്റ്റള്‍ കണ്ടെത്തിയത്. ഇയാളെ പിടിച്ചുവെക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. സതീഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പിസ്റ്റർ പൊലീസ് കസ്റ്റഡിയിലെടുത്തു.

RELATED ARTICLES

STORIES

Most Popular