Saturday, July 27, 2024
HomeKeralaജമ്മു കാശ്‌മീരില്‍ പൊതുറോഡില്‍ ബാറ്റ് വീശി സച്ചിൻ, കൂടെക്കളിച്ചത് ഉറിയിലെ യുവാക്കള്‍

ജമ്മു കാശ്‌മീരില്‍ പൊതുറോഡില്‍ ബാറ്റ് വീശി സച്ചിൻ, കൂടെക്കളിച്ചത് ഉറിയിലെ യുവാക്കള്‍

ശ്രീനഗർ: ജമ്മു കാശ്‌മീരില്‍ ഗ്രാമീണർക്കൊപ്പം ക്രിക്കറ്റ് കളിച്ച്‌ സച്ചിൻ തെണ്ടുല്‍ക്കർ. ആദ്യമായാണ് സച്ചില്‍ കാശ്‌മീരില്‍ എത്തുന്നത്.

ഗുല്‍മാർഗിലെത്തിയ സച്ചിൻ പ്രദേശവാസികള്‍ക്കൊപ്പം റോഡിലാണ് ക്രിക്കറ്റ് കളിച്ചത്. ‘ക്രിക്കറ്റ് ആന്റ് കാശ്‌മീർ, എ മാച്ച്‌ ഇൻ ഹെവൻ’ എന്ന തലക്കെട്ടോടു കൂടി കാശ്‌മീരിലെ ക്രിക്കറ്റ് കളിയുടെ വീഡിയോ സച്ചിൻ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്‌റ്റ് ചെയ‌്തിട്ടുണ്ട്.

ഉറിയിലെ ഒരു സംഘം യുവാക്കള്‍ക്കൊപ്പമായിരുന്നു മാസ്‌റ്റർ ബ്ളാസ്‌റ്ററുടെ ഗെയിം. സുരക്ഷാ സേനയും സച്ചിനൊപ്പമുണ്ടായിരുന്നു. ബാറ്റിംഗ് ഗ്രിപ്പ് ഉപയോഗിച്ചുള്ള സച്ചിന്റെ തകർപ്പൻ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയെ ഇളക്കി മറിക്കുന്നുണ്ട്. സന്ദർശനത്തിന്റെ ഭാഗമായി ശ്രീനഗറിലെ ചർസൗവിലുള്ള ബാറ്റ് നിർമ്മാണ ഫാക്‌ടറിയും സച്ചിൻ സന്ദർശിച്ചിരുന്നു. കാശ്‌മീരി വില്ലോ ബാറ്റുകള്‍ ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ പോലും പ്രസിദ്ധമാണ്.

https://x.com/sachin_rt/status/1760518941938720932?s=20

ഭാര്യ അഞ്ജലിക്കും മകള്‍ സാറയ‌്ക്കുമൊപ്പമാണ് സച്ചിന്റെ കാശ്‌മീർ സന്ദർശനം. ഇന്ത്യയേയും പാകിസ്ഥാനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാമൻ അമാൻ സേതുവും സച്ചിൻ സന്ദർശിക്കും.

 

RELATED ARTICLES

STORIES

Most Popular