Friday, May 3, 2024
HomeKeralaകട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു

കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു

ട്ടപ്പന: ദേശീയ ആരോഗ്യ മിഷൻ ജീവനക്കാരുടെ സംഘടനയായ എൻ.എച്ച്‌.എം എംപ്ലോയീസ് യൂണിയനും (സി.ഐ.ടി.യു) ആശാ വർക്കേഴ്‌സ് യൂണിയനും (സി.ഐ.ടി.യു) സംയുക്തമായി സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകള്‍ ഉപരോധിക്കുന്നതിന്റെ ഭാഗമായി കട്ടപ്പനയില്‍ ജില്ലാ ഹെഡ് പോസ്റ്റ് ഓഫീസ് ഉപേരോധിച്ചു.

കേന്ദ്ര സർക്കാരില്‍ നിന്ന് കിട്ടേണ്ട കേന്ദ്ര വിഹിതം കുടിശിക അടിയന്തരമായി അനുവദിക്കുക, ആരോഗ്യമേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, മുടങ്ങി കിടക്കുന്ന ശമ്ബളം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജില്ലയില്‍ എല്ലാ വിഭാഗത്തിലുംപെട്ട ജീവനക്കാർ ഉപരോധം നടത്തിയത്. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എസ്. രാജൻ സമരം ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി അനില്‍ ജോസഫ്, ട്രഷറർ ബിനു വർഗീസ്, ആശാ വർക്കേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി സിന്ധു വിനോദ്, സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം എം.സി. ബിജു, സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സസ് യൂണിയൻ ജില്ലാ സെക്രട്ടറി പി.വി. മിനി
എന്നിവർ നേതൃത്വം നല്‍കി. ആയിരത്തിലധികം ആരോഗ്യ പ്രവർത്തകർ ഉപരോധത്തില്‍ പങ്കെടുത്തു. തുടർന്നും കേന്ദ്ര സർക്കാർ അവഗണന തുടരുകയാണെങ്കില്‍ അനിശ്ചിത കാല സമരം ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കേണ്ടിവരുമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular