Saturday, July 27, 2024
HomeKeralaവയോജനങ്ങള്‍ക്കായി വിനോദയാത്ര നടത്തി പഞ്ചായത്ത്

വയോജനങ്ങള്‍ക്കായി വിനോദയാത്ര നടത്തി പഞ്ചായത്ത്

കുമാരമംഗലം: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വയോജനങ്ങള്‍ക്ക് വേണ്ടി ഭൂതത്താൻകെട്ട്, തട്ടേക്കാട് എന്നിവിടങ്ങളിലേക്ക് നടത്തിയ വിനോദയാത്ര വ്യത്യസ്തമായ ഒരനുഭവമായി മാറി.

ജീവിതത്തിലെ ദുഃഖങ്ങളിലും രോഗങ്ങളിലും അകപ്പെട്ട് കഴിയുന്ന രോഗികള്‍ക്ക് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു ദിവസം നല്‍കാൻ കഴിഞ്ഞെന്ന ആശ്വാസത്തിലാണ് പഞ്ചായത്ത്. വിനോദയാത്രയോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ്, വൈസ് പ്രസിഡന്റ് സിബിൻ വർഗീസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ആശുപത്രി ജീവനക്കാർ, ആശാ വർക്കർമാർ എന്നിവർ പങ്കെടുത്തു. തുടർന്നും ഇത്തരം വിനോദയാത്രകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്തിലെ പാലിയേറ്റീവ് രോഗികള്‍.

RELATED ARTICLES

STORIES

Most Popular