Tuesday, April 23, 2024
HomeKeralaസിപിഎം ഗുണ്ടായിസം വിരട്ടി തീര്‍ക്കാന്‍ ലോക്കല്‍ സെക്രട്ടറി സെക്രട്ടറി ആരാ മോന്‍

സിപിഎം ഗുണ്ടായിസം വിരട്ടി തീര്‍ക്കാന്‍ ലോക്കല്‍ സെക്രട്ടറി സെക്രട്ടറി ആരാ മോന്‍

സിപിഎം ഗുണ്ടായിസത്തിനു ഒരു  ഉദാഹരണം കൂടി.മഴക്കെടുതിയിലായാലും എന്തിന്റെ കാര്യത്തിയാലും  കിറ്റ് വിതരണം ചെയ്യണമെങ്കില്‍  ലോക്കല്‍ സെക്രട്ടറി അറിഞ്ഞുമതി. അല്ലെങ്കില്‍ വരുതിയിലാക്കാന്‍ ഭീഷണിയുമായി വരും. ഇതാണ് ഇപ്പോള്‍ പാലക്കാട് സംഭവിച്ചിരിക്കുന്നത്.

ആദിവാസി കോളനികളില്‍ മഴക്കെടുതിക്കിടെ കിറ്റ് നല്‍കിയ എസ്.സി പ്രമോട്ടറെ ഭീഷണിപ്പെടുത്തി സിപിഎം ലോക്കല്‍ സെക്രട്ടറി. പാലക്കാട് അയിലൂര്‍ ലോക്കല്‍ സെക്രട്ടറി സജിത്താണ് ആദിവാസികള്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കിയതിന് എസ്.സി പ്രമോട്ടര്‍ മണികണ്ഠനെ ഭീഷണിപ്പെടുത്തിയത്.

പാര്‍ട്ടി അറിയാതെ ആദിവാസികള്‍ക്ക് മഴക്കെടുതി കിറ്റ് നല്‍കുന്നതടക്കം ഒരു പരിപാടിയും നടത്തരുതെന്നും സിപിഎം നേതാവിനെ എസ്.ടി പ്രമോട്ടറെ ഭീഷണിപ്പെടുത്തുന്നുണ്ട്.

അയിലൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗത്തിന്റെ വാര്‍ഡില്‍ മഴക്കിറ്റ് വിതരണം ചെയ്തതിനാണ് സി പി എം ബ്രാഞ്ച് സെക്രട്ടറി സജിത്ത് എസ്.ടി പ്രമോട്ടറെ ഇങ്ങനെ പുലഭ്യം പറയുന്നത്. മണികണ്ഠനെ എസ്ടി പ്രമോട്ടറാക്കിയത് പാര്‍ട്ടിയാണെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു ഭീഷണി. പണി കിട്ടുമ്പോള്‍ നിന്റെ മറ്റേ കക്ഷികള്‍ ഉണ്ടാകില്ലെന്നും ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണിയിലുണ്ട്. മണികണ്ഠനും പ്രദേശത്തെ സിപിഎം അനുഭാവിയാണ്.

പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമതിയോടെയാണ് കിറ്റ് വിതരണം ചെയ്തതെന്ന് പിന്നീട് മണികണ്ഠന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ലോക്കല്‍ സെക്രട്ടറിയുടെ പ്രതികരണം ഞെട്ടിച്ചു. ഈക്കാര്യത്തില്‍ പാര്‍ട്ടിയെ പരാതി അറിയിച്ച് കാത്തിരിക്കുകയാണ് മണികണ്ഠന്‍. പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി രണ്ടാഴ്ച മുന്‍പ് സിപിഎം ലോക്കല്‍ സെക്രട്ടറിയായ ആളാണ് സജിത്ത്. പാര്‍ട്ടിയിലെ പ്രാദേശിക വിഭാഗീയതയില്‍ രണ്ടു ഭാഗത്ത് നില്‍ക്കുന്നവരാണ് ലോക്കല്‍ സെക്രട്ടറിയും എസ്.ടി. പ്രമോട്ടറും.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular